കോവിഡ് വാക്‌സിനുമായി ആദ്യ വിമാനം കൊച്ചിയിൽ...
- Posted on January 13, 2021
- News
- By Naziya K N
- 37 Views
1.80 ലക്ഷം ഡോസ് വാക്‌സിൻ പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിലാണ് എത്തിച്ചത്.

കോവിഡ് വാക്‌സിൻ ആദ്യ ഘട്ട വിതരണനത്തിനായുള്ള കോവിഡ് വാക്‌സിനുകൾ കൊച്ചിയിലെത്തി.ഗോ എയറിന്റെ കാർഗോ വിമാനമായ ജി8 347 ൽ രാവിലെ 10.45 ഓടെ നെടുംബാശ്ശേരി വിമാനത്താവളത്തിലെത്തി.അവിടെ നിന്നും വാക്‌സിനുകൾ എറണാകുളം ജനറൽ ആശുപത്രിയിൽ റീജണൽ വാക്‌സിൻ സ്റ്റോറിലേക്ക് കൊണ്ടുപോയി .ഉച്ചയ്ക്ക് തന്നെ മറ്റു സമീപ ജില്ലകളിലേക്കും വാക്‌സിൻ അയക്കും.1.80 ലക്ഷം ഡോസ് വാക്‌സിൻ പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിലാണ് എത്തിച്ചത്.ഓരോ ബോക്‌സുകളിലും 12000 ഡോസുകളുണ്ടാകും.എറണാകുളം ,ഇടുക്കി,തൃശൂർ,പാലക്കാട് ജില്ലകളിലേക്കുള്ള വാക്‌സിൻ റീജണൽ സ്റ്റോറിൽ നിന്നയക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.