ലഹരി മരുന്നുകളുടെ പട്ടികയിൽ നിന്ന് കഞ്ചാവിന് മുക്തി....

ലഹരി മരുന്നുകളുടെ പട്ടികയിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കി കൊണ്ട് ഐക്യ രാഷ്ട്ര സഭ ...


LSD ,ഹെറോയിൻ തുടങ്ങിയ അധിമാരക ലഹരി മരുന്നുകളുടെ പട്ടികയിൽപെട്ട കഞ്ചാവിന്റെ  ഔഷധമൂല്യത്തിനെ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരിക്കുന്നു. വോട്ട് എടുപ്പിൽ പങ്കെടുത്ത 52  രാജ്യങ്ങളിൽ  27  രാജ്യങ്ങൾ ഇതിനെ   അനുകൂലിച്ചിരിക്കുന്നു.ഏഷ്യൻ ഭൂഖണ്ഡത്തിലാണ് കഞ്ചാവ് ഏറ്റവും കൂടുതലായി കണ്ടു വരുന്നത്.കനാബിസ് എന്ന ലാറ്റിൻ  വക്കിൽ നിന്നാണ്  കഞ്ചാവിന്റെ ഉത്ഭവം .ലോകത്ത്‌ നിലവിൽ 50 ഓളം രാജ്യങ്ങളിൽ കഞ്ചാവ് ചികിത്സയ്ക്കായി ഉപയോഗിച്ച് വരുന്നുണ്ട്.കാനഡ ,ഉറുഗ്വേ  ,അമേരിക്കയിലെ 15 സംസ്ഥാനങ്ങളിലും  കഞ്ചാവ് ഉപയോഗിക്കാൻ അനുമതിയുണ്ട് .


1985  വരെ കഞ്ചാവിന്റെ ഉപയോഗത്തിൽ ഇന്ത്യയിൽ നിയമപരമായി നിയന്ത്രണങ്ങൾ ഇല്ലായിരുന്നു ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തിൽ കഞ്ചാവിന് പ്രാധാന്യം ഉണ്ടായിരുന്നതിനാൽ ഇന്ത്യയിൽ ഇത് അംഗീകരിച്ചിരുന്നു.എന്നാൽ  അമേരിക്കയുടെ സമ്മർദ്ദത്താൽ രാജീവ് ഗാന്ധി  പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയിൽ കഞ്ചാവ് നിരോധനം നിലവിൽ വന്നു.1985 സെപ്റ്റംബർ 16 ന് ലോക്‌സഭ  പാസ്സാക്കിയ നേർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക്  സബ്സ്റ്റൻസ് ആക്‌ട് പ്രകാരമാണ് ഇന്ത്യയിൽ കഞ്ചാവ് നിരോധിക്കപ്പെട്ടത്.


ഐക്യ രാഷ്ട്ര സഭയുടെ തീരുമാനം ഔഷധങ്ങളുടെ നിയമപരമായ വിപണനത്തിനും വഴിയൊരുക്കും .കാലഹരണപ്പെട്ട  ലഹരി നിയമങ്ങൾ മാറ്റേണ്ടതുണ്ടെന്നു ബ്രിട്ടനിലെ ട്രാൻസ്‌ഫോം ഡ്രഗ്സ് പോളിസി ഫൌണ്ടേഷൻ അംഗം സ്റ്റീവ് റോൾസ് ആരാഞ്ഞു.ഈ തീരുമാനം ഒരു നാഴികക്കല്ലാകുമെന്നും കൂടുതൽ രോഗികൾക്ക് ചികിത്സ ഒരുക്കുന്നതിന് ഇത് ഫലപ്രദമാണെന്നും  കാനേഡിയൻ  കഞ്ചാവ്  ഉത്പാദന കമ്പനിയായ കനോപ്പി ഗ്രോത്തിന്റെ വൈസ് പ്രെസിഡന്റായ ഡോറിക് അഭിപ്രായപ്പെട്ടു.

കടപ്പാട് -കേരളം കൗമുദി  ദിനപ്പത്രം 

Author
No Image

Naziya K N

No description...

You May Also Like