ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം-മരണം 14 ആയി..

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാദ്ധ്യത. 

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.. അപകടത്തില്‍ മരണം 14 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാദ്ധ്യത. ഇതുവരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 14 മൃതദേഹങ്ങള്‍ കണ്ടെടുത്തായി പോലീസ് അറിയിച്ചു. 15 പേരെ രക്ഷപ്പെടുത്തി.

വിദഗ്ധര്‍ ഇന്ന് സംഭവിച്ചത് മഞ്ഞിടിച്ചില്‍ തന്നെയാണോ എന്ന് പരിശോധിക്കാന്‍  പ്രദേശത്തെത്തും. ഉത്തരാഖണ്ഡിലുണ്ടായത് ഗ്ലോഫ് ആണോ മഞ്ഞിടിച്ചില്‍ ആണോ എന്നതിലാണ് സംശയം. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായത് പൊട്ടുന്നതാണ് ഗ്ലോഫ്. ഡെറാഡൂണിലെ വാദിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി വകുപ്പ് പരിശോധനയ്ക്കായി രണ്ട് വിദഗ്ധ സംഘത്തെ പ്രദേശത്തേക്ക് അയക്കും.

170 ഓളം പേരെ അപകടത്തില്‍  കാണാതായതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 300 ഐടിബിപി സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. 30 ഓളം പേര്‍ തപോവന്‍ വൈദ്യുത പദ്ധതിയുടെ രണ്ടാം ടണലില്‍  കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നതെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഐടിബിപി വക്താവ് വിവേക് പാണ്ഡേ അറിയിച്ചു.

ജെസിബി അടക്കമുള്ളവ ഉപയോഗിച്ച്‌ ടണലില്‍ അടിഞ്ഞുകൂടിയ ചെളി നീക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടര കിലോമീറ്റര്‍ നീളമുള്ള ടണല്‍ ചെളിയില്‍ പൂര്‍ണമായും മൂടിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്. മന്ദാകിനി നദിയില്‍ ജലനിരപ്പ് ഉയരുന്നതും രക്ഷാ പ്രവര്‍ത്തനത്തെ ആശങ്കയിലാക്കുന്നു. ഇന്ന് പുലര്‍ച്ചെ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.

ദുരന്തത്തിനിരയാവരില്‍ ഏറെയും എന്‍ടിപിസിയുടെ സൈറ്റില്‍ ജോലി ചെയ്യുന്നവരാണ് . അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. തപോവന്‍ ജല വൈദ്യുതി നിലയം ഒഴിച്ചുപോയി. ഋഷിഗംഗ വൈദ്യുതി പദ്ധതി പൂര്‍ണമായും നശിച്ചതായി മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് അറിയിച്ചു.


ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട പുതിയ സൈബർ ക്രൈം നിയമങ്ങൾ!!

Author
No Image

Naziya K N

No description...

You May Also Like