കുഫോസിൽ 12 അസിസ്റ്റൻമാരുടെ ഒഴിവുകൾ
- Posted on March 13, 2023
- News
- By Goutham prakash
- 347 Views
കൊച്ചി- കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ (കുഫോസ്) വിവിധ ഓഫിസുകളിലേക്ക് 12 അസിസ്റ്റൻറ് മാരെ ആവശ്യമുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മൂന്ന് വർഷം വരെ തുടരാം. പ്രതിമാസ ശമ്പളം- 30,995 രൂപ. യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ബിരുദവും സമാന തസ്തികയിൽ യൂണിവേഴ്സിറ്റികളിലോ സർക്കാർ വകുപ്പുകളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി ഇല്ല. വിരമിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 10. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും സർവ്വകലാശാല വെബ് സൈറ്റ് (www.kufos.ac.in) സന്ദർശിക്കുക