വീണ്ടും ഐ എസ് ഒ അംഗീകാരം നേടി കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ...

പരാതി പറയാൻ  വരുന്ന കുട്ടികൾക്കും മുതിർന്നവർക്കും മാനസിക ഉല്ലാസത്തിനായി പ്ലേ ഗ്രൗണ്ടും പൂന്തോട്ടവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.

രണ്ടാം തവണയാണ് കോഴിക്കോട് ടൗൺ സ്റ്റേഷൻ ഐ എസ് ഒ അംഗീകാരം സ്വന്തമാക്കുന്നത്. എക്സൈസ് മിനിസ്റ്റർ ടി പി രാമകൃഷ്ണൻ ആണ് അംഗീകാരം പ്രഖ്യാപിച്ചത്.ചിൽഡ്രൻസ് ഫ്രണ്ട്‌ലിയും ജന മൈത്രിയുമായ പോലീസ് സ്റ്റേഷൻ ആയതിനാലാണ് ഈ അംഗീകാരം ലഭിച്ചത്.2011 ലും കോഴിക്കോട് ടൗൺ സ്റ്റേഷന് ഐ എസ് ഒ അംഗീകാരം ലഭിച്ചിരുന്നു. പരാതി പറയാൻ  വരുന്ന കുട്ടികൾക്കും മുതിർന്നവർക്കും മാനസിക ഉല്ലാസത്തിനായി പ്ലേ ഗ്രൗണ്ടും പൂന്തോട്ടവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.കൗൺസിലിങ് ക്ലാസ്സുകളും എസ് എസ് എൽ സി പരീക്ഷകളിൽ പരാജയപ്പെട്ടവർക്കുള്ള ക്ലാസ്സുകളും സ്റ്റേഷന്റെ  കീഴിൽ നടക്കുന്നു.

Author
No Image

Naziya K N

No description...

You May Also Like