ബ്ലാസ്റ്റേഴ്സ് ചെന്നെ എഫ്.സി.യുമായി അങ്കം കുറിക്കുമ്പോൾ
- Posted on November 28, 2023
- Sports
- By Dency Dominic
- 193 Views
ചെന്നൈയെ സംബന്ധിച്ച് അവർക്ക് ഇതു വരെ പിന്നിട്ട എല്ലാ കളികളും വിജയിക്കാനായിട്ടില്ല
ഹോം ഗ്രൗണ്ട് കളികളിൽ ടീം കേരള ബ്ലാസ്റ്റേഴ്സ് ഇതു വരെ കളിച്ച കളികൾ എല്ലാം തന്നെ കാണികൾക്ക് ആവേശമായിരിക്കാം. എന്നാൽ ഇത്തവണ ISL ൽ ബ്ലാസ്റ്റേഴ്സിന്, ഒരോ കളിയും ടൂർണമെന്റിലെ ഫൈനലിന് തുല്യമാണ്. കാരണം ഒരോ ടീമും മത്സരങ്ങൾ തുടർന്ന് പോകുന്നന്നതനുസരിച്ച് മികച്ചതാകുന്നു എന്നത് കൊണ്ട് തന്നെ. മലയാളി താരങ്ങളെ കൊണ്ടും മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടും, കൂടാതെ മറ്റ് ISL ക്ലബ് കൾക്ക് ഒപ്പം തന്നെ മികച്ച വിദേശ താരങ്ങളാലും ടീം തികഞ്ഞ സംതുലിതമാണ്.
ചെന്നൈയെ സംബന്ധിച്ച് അവർക്ക് ഇതു വരെ പിന്നിട്ട എല്ലാ കളികളും വിജയിക്കാനായിട്ടില്ല. ചെന്നൈ ISL ചരിത്രത്തിൽ കീരീടം നേടിയ ടീം ആണ്. ഈ പ്രാവശ്യം, അവരുടെ ടീമിൽ പഴയ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും ഉണ്ട്. അവരുടെ കോച്ച് - ഓവൻ കോലി ആണ്. അവർക്ക് മികച്ച വിദേശ താരങ്ങൾ മുന്നേറ്റ നിരയിലും, മധ്യനിരയിലും പ്രതിരോധത്തിലും ഉണ്ട്.
ഉദാഹരണത്തിന്, റയാൻ എഡ്വേർഡസ് - മികച്ച വിദേശ പ്രതിരോധതാരമാണ്. ജോർഡാൻ മുറെ, മുന്നേറ്റത്തിലെ മികച്ച വിദേശതാരമാണ്. ഇന്ത്യൻ താരം ആയുഷ് അധികാരി, റഹിം അലി തുടങ്ങിയ മികച്ച മധ്യനിര തന്നെ ഉണ്ട്. ഗോൾ വലയിൽ കാവൽക്കാരനായി, ഡെബിജിത്ത് മുഖർജി എന്ന മുൻ മോഹൻ ബഗാന്റെ ഇന്ത്യൻ ഇന്റർനാഷണലും ആണ്.
ഇതെല്ലാം മറിക്കടക്കാൻ ടീം ബ്ലാസ്റ്റേഴ്സ് റെഡിയാണ്. സച്ചിൻ സുരേഷ് ഇതുവരെയും എന്ന പോലെ ഭംഗിയായി ഗോൾ വല കാക്കും എന്ന് ആരാധകർക്ക് ഉറപ്പിക്കാം. പ്രതിരോധ നിര പ്രീതം കോട്ടാൽ നയിക്കും. കൂടെ ആദ്യ ഇലവനിൽ ആരൊക്കെ വേണം എന്നത് കോച്ച് വുക്നോ മോവിച്ച് തീരുമാനിക്കും. മധ്യനിരയും മുന്നേറ്റവും, ക്യാപ്റ്റൻ ലൂണയുടെ കളി തന്ത്രങ്ങൾക്ക് ഒപ്പം നിന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാനാകും എന്ന് തന്നെ ആണ് ആരാധരകരുടെ പ്രതീക്ഷ.