ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് പെൻഷൻ മുതലായ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കുടുംബ വാർഷിക വരുമാന പദ്ധതി പൂർണ്ണമായും ഒഴിവാക്കുക.....പി.എസ്.സി.വഴി സംവരണ നിയമനം നടത്താൻ സാധിക്കാത്ത തസ്തികയുടെ എണ്ണം കണക്കാക്കി ഭിന്നശേഷിക്കാർക്കുവേണ്ടി മാത്രമായി സ്‌പെഷ്യൽ റിക്കുട്ടുമെന്റ് നടത്തുക....ഭിന്നശേഷിക്കാർ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുക...ഭിന്നശേഷിക്കാക്ക് വേണ്ടി പ്രത്യേക ക്ഷേമനിധി രൂപീകരിച്ച് നടപ്പിലാക്കുക...പി.എസ്.സി.എഴുത്തുപരീഷയിൽ ഭിന്നശേഷിക്കാർക്ക് നൽകി വന്നിരുന്ന ഗ്രേസ്മാർക്ക് നിറുത്തലാക്കിയത് അടിയന്തിര പ്രധാന്യത്തോടുകൂടി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുക...തുടങ്ങി നിരവധി ആവിശ്യങ്ങളുമായി ഡിഫന്റ്ലി ഏബിൽഡ് പീപ്പിൾസ് ലീഗ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും തിരൂരങ്ങാടി എം.എൽ.എ. കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം , കൊണ്ടോട്ടി പി.വി.ഇബ്രാഹിം എം.എൽ.എ. , മഞ്ചേരി എം.എൽ.എ. അഡ്വ.ലത്തീഫ് , ഏറനാട് ( മലപ്പുറം ) എം.എൽ.എ. പി.കെ.ബശീർ എന്നിവരും സംസാരിച്ചു...
പ്രത്യേക ലേഖകൻ