പെസഹായുടെ സന്ദേശം ഇന്നത്തെ കാലഘട്ടത്തിൽ !

അഹങ്കാരിയായ മനുഷ്യന് താഴ്മയുടെ  സന്ദേശവുമായി പെസഹാ ശുശ്രൂഷ ആചാരം മാത്രമായി ഇന്നും നിലനിൽക്കുന്നു

പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.

അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇൻറി അപ്പം  ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് "പെസഹ പാലിൽ" മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു.

ചിലയിടങ്ങളിൽ "പാല് കുറുക്ക്" (പാലുർക്ക്) ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയിൽ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റെ ദിവസമാകുമ്പോൾ കട്ടയാകുകയും, ദുഖവെള്ളി ദിവസം കാലത്ത് കുർബ്ബാന കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒത്ത് ചേർന്ന് കൈപ്പുള്ള ഇലയും മറ്റോ കടിച്ച് കട്ടയായ അപ്പം കഴിക്കുന്നു.കുടുംബങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീകമായി ഇൗ ആചാരം കണക്കാക്കപ്പെട്ടിരുന്നു.

കുരിശിനുമുകളിൽ എഴുതുന്ന "INRI" യെ (മലയാളത്തിൽ "ഇന്രി") അപ്പവുമായി കൂട്ടി വായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേർ ആയതാണെന്ന് പറയപ്പെടുന്നു.

കാപട്യങ്ങളുടെ ഈ കാലഘട്ടത്തെ ചുറ്റുവട്ടങ്ങളിലുള്ള മനുഷ്യരെ ശുശ്രൂഷിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കരുതെന്നതാണ് ക്രിസ്തുനാഥന്‍ ശിഷ്യരുടെ കാല്‍ കഴുകി സന്ദേശമായി അറിയിച്ചത്, അഹങ്കാരിയായ മനുഷ്യന് താഴ്മയുടെ  സന്ദേശവുമായി പെസഹാ ശുശ്രൂഷ ആചാരം മാത്രമായി ഇന്നും നിലനിൽക്കുന്നു.

ക്രൈസ്തവസഭക്ക് ഇന്ന് ഓശാന തിരുന്നാൾ

Author
ChiefEditor

enmalayalam

No description...

You May Also Like