സിദ്ധാർത്ഥിന്റെ മരണത്തിൽ, കുറ്റമാരോപിക്കപ്പെട്ട വിദ്യാർത്ഥികളെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് തടഞ്ഞു.
- Posted on February 05, 2025
- News
- By Goutham prakash
- 223 Views
വെറ്ററിനറി കോളേജ് വിദ്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് യൂണിവേഴ്സിറ്റി പുറത്താക്കിയ 18 വിദ്യാർത്ഥികളെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് തടഞ്ഞു. ആന്റി റാഗിങ് കമ്മിറ്റി വിചാരണയ്ക്ക് ശേഷം മൂന്ന് വർഷത്തേക്ക് പുറത്താക്കിയ പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥികളെ മണ്ണുത്തി കോളേജിൽ കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ആഴ്ച പ്രവേശനം നൽകിയിരുന്നു. ഇതിനെതിരെ സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ഡിവിഷൻ ബെഞ്ചിനുനൽകിയ അപ്പീലിലാണ് ഉത്തരവ്*
സി.ഡി. സുനീഷ്.
