കളമശ്ശേരി വ്യവസായ പാര്‍ക്കില്‍ വന്‍ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
- Posted on February 09, 2022
- News
- By Dency Dominic
- 315 Views
ഗ്രീന്‍ ലീഫ് എന്ന ഈ ഫാക്ടറിയില്‍ പ്രധാനമായും സുഗന്ധദ്രവങ്ങളാണ് ഉണ്ടാക്കിയിരുന്നത്.
കളമശ്ശേരി: കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ എക്സ്ട്രാക്ഷന്‍ കമ്പനിയില്‍ വന്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചയോടെയാണ് അഗ്നിബാധ കണ്ടെത്തിയത്. ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് അഗ്നിബാധ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരന്‍ അറിയിച്ചതനുസരിച്ച് രണ്ട് അഗ്നിശമന യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
തീ പടരുമ്പോള്‍ ജോലിക്കാര്‍ ഫാക്ടറിയിലുണ്ടായിരുന്നെന്നും അവരെ അപ്പോള്‍ തന്നെ രക്ഷപ്പെടുത്തിയതായും പ്രദേശവാസികള്‍ പറഞ്ഞു. ഗ്രീന്‍ ലീഫ് എന്ന ഈ ഫാക്ടറിയില്‍ പ്രധാനമായും സുഗന്ധദ്രവങ്ങളാണ് ഉണ്ടാക്കിയിരുന്നത്.
