ഗുബിണി മൂങ്ങ വന്നു, ഹെക്കി ബണക്കിലേക്കുള്ള ക്ഷണവുമായി.
- Posted on November 13, 2025
- News
- By Goutham prakash
- 116 Views
സ്വന്തം ലേഖകൻ.
കല്പറ്റ: വയനാട് പക്ഷിമേളയുടെ മുന്നോടിയായി കല്പറ്റ പുതിയ സ്റ്റാൻഡ് മുതൽ ജൈത്ര തീയ്റ്റർ വരെ വിളംബര ജാഥ സംഘടിപ്പിച്ചു. മുളന്തുരുത്തി ആല കൾച്ചറ ൽ സെന്ററിലെ മനു ജോസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള പക്ഷിപ്പ്പാവകളുമായാണ് ജാഥ മുന്നോട്ടുപോയത്.
ഹെക്കി ബണക്ക് ലോഗോയിലുള്ള ഗുബിണി എന്ന് പേരിട്ടിരിക്കുന്ന മൂങ്ങയുടെ രൂപത്തിലുള്ള വലിയ പക്ഷിപ്പാവയുടെ അകമ്പടിയോടെയാണ് ജാഥ മുന്നോട്ടു പോയത്. ഒപ്പം തന്നെ ഹ്യും സെന്ററിലെ ടോമോ സ്കൂളിലെ കുട്ടികൾ പക്ഷിരൂപ ങ്ങളെണിഞ്ഞ് പ്രകടനങ്ങൾ കാഴ്ചവെച്ചു. കല്പറ്റ ടൗണിലൂടെ നടന്ന വിളമ്പര ജാഥയിൽ പക്ഷിപ്പട്ടുകൾ പാടുകയും മൂന്ന് ഇടങ്ങളിലായി അവതരണങ്ങൾ കാഴ്ച വെക്കുകയും ചെയ്തു. ആല യിലെ oru കൂട്ടം കലാകാരന്മാർ ചേർന്നുണ്ടാക്കിയ പക്ഷിപ്പ്പാവക്കളും മുഖമൂടികളും ജനശ്രദ്ധ പിടിച്ചു പറ്റി. 14,15,16 തിയ്യതികളിലായി പുളിയാർ മല ഹ്യും സെന്റർ ക്യാമ്പസ്സിൽ വെച്ച് നടക്കുന്ന പക്ഷി മേളയിലേക്ക് വയനാട്ടിലെ ജനങ്ങളെ ക്ഷണിക്കുന്നതിനാണ് ഗുബിണി വന്നത്.
ഗുബിണി മൂങ്ങയും ഹെക്കി ബണക്കും, പേരുകൾ പോലെ തന്നെ കൗതുകമുണർത്തുന്നതായിരുന്നു വിളംബരജാഥ. തുടർദിവസങ്ങളിലെ പരിപാടികളും ഇത്തരത്തിൽ പല കാഴ്ചകളും ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നാണ് സംഘടകർ പറയുന്നത്.അറുപതോളം പേർ പങ്കെടുത്ത പരിപാടിയിൽ പക്ഷിമേളയെ കുറിച്ചുള്ള കാര്യങ്ങൾ ഫെസ്റ്റിവൽ ക്യു റേറ്റർ സുമ ടി ആർ, സി കെ വിഷ്ണുദാസ് എന്നിവർ അവതരിപ്പിച്ചു.
