കോവിഡ് - സിംഗിൾ ഡോസ് വാക്സിന് അനുമതി.

കോവിഡിനെ പുതിയ വകഭേദത്തിൽ ഉൾപ്പെടെ തടയാൻ ഈ വാക്സിൻ ഫലപ്രദം എന്നാണ് പഠനം. 

കോവിഡിനെതിരെയുള്ള  പോരാട്ടത്തിൽ നിർണായക നീക്കവുമായി അമേരിക്ക. 1886 - ൽ സ്ഥാപിതമായ അമേരിക്കൻ പാരാ  മെഡിക്കൽ കമ്പനി ജോൺസൺ & ജോൺസൺ ന്റെ കോവിഡ് - സിംഗിൾ ഡോസ് വാക്സിന് എഫ്ഡിഎ ( ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ) അനുമതി നൽകി. വാക്സിൻ  ഉടൻ യു.എസ് ഉപയോഗിച്ചു തുടങ്ങും. കോവിഡിനെ പുതിയ വകഭേദത്തിൽ ഉൾപ്പെടെ തടയാൻ ഈ വാക്സിൻ ഫലപ്രദം എന്നാണ് പഠനം. ആയതിനാൽ വാക്സിൻ വിതരണം വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂൺ അവസാനത്തോടെ യുഎസിന് 100 ദശലക്ഷം ഡോസുകൾ നൽകാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്. ആദ്യ ഡോസുകൾ അടുത്ത ആഴ്ച്ച തന്നെ യുഎസ് പൊതുജനങ്ങൾക്ക് ലഭ്യമാകും.


കാർഷിക മേഖലാ സംരക്ഷണത്തിന് ന്യൂസിലാൻഡ്- മയിലുകളെയും, ഓസ്ട്രേലിയ - മൃഗങ്ങളെയും കൂട്ടത്തോടെ കൊന്നൊടുക്കുന്നു.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like