കാർഷിക മേഖലാ സംരക്ഷണത്തിന് ന്യൂസിലാൻഡ്- മയിലുകളെയും, ഓസ്ട്രേലിയ - മൃഗങ്ങളെയും കൂട്ടത്തോടെ കൊന്നൊടുക്കുന്നു.

ദേശീയ മൃഗം ആയതിനാൽ ഓസ്ട്രേലിയയിൽ കങ്കാരുവിനെ കൊല്ലാൻ ഗവൺമെന്റി നാണ് അനുമതി. 

ന്യൂസിലാൻഡിൽ വ്യാപകമായ കൃഷിനാശം വരുത്തുന്ന തിനാൽ മയിലുകളെ പതിനായിരക്കണക്കിന് കൊന്നൊടുക്കി. മയിലുകൾ കൂട്ടത്തോടെ കൃഷിക്ക് വൻ നാശം വരുത്തുന്ന അതിനാൽ' മയിലുകളുടെ പ്ലേഗ് ' എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് വിനോദത്തിനു വേണ്ടിയും, ടൂറിസത്തിന് വേണ്ടിയും മയിലുകളെ വേട്ടയാടാനുള്ള അനുമതിയും ന്യൂസിലാൻഡ് ഗവൺമെന്റ് കൊടുത്തിട്ടുണ്ട്. കൃഷിക്കും, കാർഷിക ഉൽപ്പന്നങ്ങൾക്കും, കർഷകർക്കും ഭീഷണിയായ വർദ്ധിച്ചുവരുന്ന മയിലുകളെ, വലിയ അളവിൽ കൊന്നൊടുക്കാൻ ന്യൂസിലാൻഡ് സർക്കാർ നടപടികളുമായി മുന്നോട്ടു പോകുന്നു. ഇതിനോടകം പതിനായിരക്കണക്കിന് മ യി ലുകളെ കൊന്നൊടുക്കി കഴിഞ്ഞു. ബാക്കിയുള്ളവയെ നശിപ്പിക്കാനുള്ള പദ്ധതിയുമായി സർക്കാർ ഊർജിതമായി മുന്നോട്ടുപോകുന്നു. കാർഷിക ഭീഷണി ഒഴിയുന്നതുവരെ മയിലുകളെ കൊന്നൊടുക്കുമെന്ന്  ന്യൂസിലാൻഡ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷികമേഖലയ്ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ ന്യൂസിലാൻഡിൽ കൊന്നൊടുക്കുന്നത് ഇത് ആദ്യമല്ല. മുൻപ് കാട്ടു മുയലുകളെയും, പ്രാവുകളും, തത്തകളും സർക്കാർ കൊന്നൊടുക്കിയിട്ടുണ്ട്. ന്യൂസിലൻഡ് മാത്രമല്ല കാർഷിക മേഖലക്ക് പ്രാധാന്യം കൊടുക്കുന്ന ഓസ്ട്രേലിയയും ഈ പാത പിന്തുടർന്ന് വിളകൾ നശിപ്പിക്കുന്ന മൃഗങ്ങളെയും,  പക്ഷികളെയും കൊന്നൊടുക്കുന്നു. 

ഓസ്ട്രേലിയയുടെ ദേശീയ മൃഗം ആയ കങ്കാരുവിനെ കാർഷിക ഭീഷണിയെത്തുടർന്ന് കൊന്നൊടുക്കിയിട്ടുണ്ട്. എന്നാൽ ദേശീയ മൃഗം ആയതിനാൽ ഓസ്ട്രേലിയയിൽ കങ്കാരുവിനെ കൊല്ലാൻ ഗവൺമെന്റി നാണ് അനുമതി. സാധാരണജനങ്ങൾക്ക് ഇതിനുള്ള അനുമതി കൊടുത്തിട്ടില്ല, പകരം ഫോറസ്റ്റ് സ്ക്വാഡുകൾ ആണ് അവയെ കൊല്ലുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ 90 കോടി  കരുക്കളെ കൊന്ന്  ഓസ്ട്രേലിയ കാർഷികമേഖലയെ സംരക്ഷിച്ചു. പരിസ്ഥിതിയും, കാർഷികവൃത്തിയെയും  സംരക്ഷിക്കാൻ ഓസ്ട്രേലിയ പതിനായിരക്കണക്കിന് ഒട്ടകങ്ങളെയും വെടിവെച്ചു കൊന്നിട്ടുണ്ട്.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like