ഔഷധങ്ങളുടെ കലവറ ചിത്തിരപ്പാല

അടുത്തകാലത്ത്  നിരവധി ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് ചിത്തിരപ്പാല എന്ന് കണ്ടെത്തിയത്

സാധാരണ കാട്ടുചെടി എന്നതിലുപരി നമ്മളാരും ചിത്തിരപ്പാലയെ അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ അടുത്തകാലത്ത്  നിരവധി ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് ഇത് എന്ന് ആയുർവേദത്തിലൂടെ കണ്ടെത്തിയത്.

ചിത്തിരപ്പാല യുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അല്ലേ?

ചിത്തിര പാലയുടെ ഇല പൊട്ടിക്കുമ്പോൾ വരുന്ന പാൽ അരിമ്പാറയ്ക്ക് മുകളിൽ രണ്ടോ മൂന്നോ ദിവസം പുരട്ടിയാൽ അവ പൊഴിഞ്ഞു പോകും. അതുപോലെതന്നെ ഇതിന്റെ പൂവെടുത്ത് നന്നായി അരച്ച് പശുവിൻപാലിൽ രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ മുലപ്പാൽ വർധിക്കുമെന്നും, ഇതിന്റെ ഒരു പിടി ഇല  എടുത്ത് നെയ്യ്, ചെറുപയർ ചേർത്ത് തോരൻ വെച്ചു കഴിച്ചാൽ വായ്പ്പുണ്ണിനും, ചുണ്ട് പൊട്ടി കീറുന്നതിനും, അൾസറിനും ശമനം കിട്ടുമെന്നും നാട്ടുവൈദ്യത്തിൽ വിവരിക്കുന്നു.

ഇതിനാൽ തന്നെ ഇത്രയേറെ ഔഷധഗുണങ്ങളുള്ള ചിത്തിരപ്പാല നമുക്കിനി നിത്യജീവിതത്തിലെ ഭാഗമാകാം. അതിനോടൊപ്പം തന്നെ ഗുണഗണങ്ങൾ എന്തൊക്കെയാണെന്ന് കണ്ടും നോക്കാം.

കള്ളിമുൾച്ചെടി പഴം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like