ഇ.പി.എഫ്.ഒ അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പരിഷ്കരിക്കാൻ ഓണ്‍ലൈന്‍ പ്രക്രിയ ലളിതമാക്കി.
- Posted on February 04, 2025
- News
- By Goutham Krishna
- 19 Views

E.P.F.O അംഗങ്ങള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗത വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനുമായി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO), അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പരിഷ്കരിക്കുന്ന പ്രക്രിയ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നു. പുതുക്കിയ JD നടപടിക്രമത്തില്‍, യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (UAN) ആധാര്‍ വഴി അംഗീകരിച്ചിട്ടുള്ള അംഗങ്ങള്‍ക്ക് പേര്, ജനനത്തിയതി, ലിംഗഭേദം, ദേശീയത, അച്ഛന്‍/അമ്മയുടെ പേര്, വൈവാഹിക നില, പങ്കാളിയുടെ പേര്, ചേര്‍ന്ന തീയതി, പിരിഞ്ഞു പോയ തീയതി തുടങ്ങിയ വിവരങ്ങള്‍ ഒരു രേഖയും സമര്‍പ്പിക്കാതെ തന്നെ അപ്ഡേറ്റ് ചെയ്യാനാകും. 1-10-2017 ന് മുമ്പ് UAN ലഭിച്ച ചില അക്കൗണ്ടുകൾക്ക് മാത്രം അപ്ഡേറ്റ് ചെയ്യുന്നതിന് തൊഴിലുടമയുടെ സാക്ഷ്യപത്രം ആവശ്യമായി വരും.
EPFO സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിനും ഫണ്ടില്‍ നിന്ന് തെറ്റായ 'വഞ്ചനാപരമായ രിതിയില്‍ പണം നഷ്ടപ്പെടല്‍ ഒഴിവാക്കുന്നതിനും ഇപിഎഫ്‌ഒയുടെ ഡാറ്റാബേസില്‍ EPF അംഗത്തിന്റെ വ്യക്തിഗത വിവരങ്ങളുടെ ആധികാരിത അത്യന്താപേക്ഷിതമാണ്.
വ്യക്തിഗത വിവരങ്ങള്‍ മാറ്റാനോ തിരുത്താനോ ആവശ്യമുള്ള സാഹചര്യങ്ങളില്‍, അംഗങ്ങള്‍ക്ക് ആവശ്യമായ ഡോക്യൂമെന്റുകള്‍ അപ്ലോഡ് ചെയ്തു അവരുടെ അഭ്യര്‍ത്ഥനകള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാനുള്ള ഒരു നടപടിക്രമം ഫങ്ക്ഷണാലിറ്റി ഇതിനകം ലഭ്യമാക്കിയിരുന്നു. സാധാരണയായി ഇത്തരം അഭ്യര്‍ത്ഥനകള്‍ തൊഴിലുടമ ഓണ്‍ലൈനില്‍ അംഗീകരിക്കുകയും EPFO യുടെ അന്തിമ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തിരുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുടമകള്‍ മുഖേന തിരുത്തലുകള്‍ക്കായി ലഭിച്ച ആകെ 8 ലക്ഷം അഭ്യര്‍ത്ഥനകളില്‍, ഏകദേശം 45% അഭ്യര്‍ത്ഥനകള്‍ അംഗങ്ങള്‍ക്ക് പുതുക്കിയ നടപടിക്രമം മുഖേന സ്വയം തിരുത്താനാകും. ഇത് തൊഴിലുടമ ജോയിന്റ് ഡിക്സറേഷനുകള്‍ അംഗീകരിക്കാന്‍ എടുക്കുന്ന ഏകദേശം 28 ദിവസത്തെ കാലതാമസം ഇല്ലാതാക്കും. പൂര്‍ണ്ണമായ E-KYC ഇല്ലാത്ത EPF അക്കൗണ്ട് ഉടമകളുടെ മാറ്റം/തിരുത്തല്‍ എന്നിവയ്ക്കുള്ള അഭ്യര്‍ത്ഥനകളില്‍ ഏകദേശം 50% കേസുകള്‍ , EPFO യുടെ അംഗീകാരം ആവശ്യമില്ലാതെ തൊഴിലുടമ തലത്തില്‍ സാധൂകരിക്കപ്പെടും.
ഈ പുതിയ നടപടിക്രമം, തിരുത്തല്‍ അഭ്യര്‍ത്ഥന തീര്‍പ്പാക്കാനായി ഉള്ള ഏകദേശം 3.9 ലക്ഷം അംഗങ്ങള്‍ക്ക് പ്രയോജനപ്പെടും. തിരുത്തലുകള്‍ സ്വയം സാധൂകരിക്കുവാന്‍ കഴിയുന്ന അംഗം തന്റെ അഭ്യര്‍ത്ഥന ഇതിനകം തൊഴിലുടമക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, ആ അഭ്യര്‍ത്ഥന ഇല്ലാതാക്കി ലളിതമാക്കിയ പുതിയ നടപടിക്രമം പ്രകാരം സ്വയം സാധൂകരിക്കാന്‍ (അപ്രൂവ്) കഴിയും. ഭൂരിഭാഗം കേസുകളും അംഗത്തിന് സ്വയം സാധൂകരിക്കാനും ചില തിരഞ്ഞെടുത്ത കേസുകളില്‍ തൊഴിലുടമയ്ക്ക് സാധൂകരിക്കാനും കഴിയും.
നിലവില്‍, അംഗങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ ഏകദേശം 27% പരാതികള്‍ , അംഗത്തിന്റെ profile) KYC പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. EPFO യുടെ പുതുക്കിയ ജോയിന്റ് ഡിക്ലറേഷന്‍ നടപ്പിലാക്കുന്നതിലൂടെ, അംഗങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അംഗങ്ങളുടെ അഭ്യര്‍ത്ഥനകള്‍ ഉടനടി പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ പ്രകിയയിലെ ഈ ലളിതവല്‍ക്കരണം സഹായിക്കും. ഈ നടപടിക്രമം ഡാറ്റയുടെ സ്ഥിരത ഉറപ്പാക്കുകയും, തെറ്റുകളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നത് കൂടാതെ, അംഗങ്ങള്‍ക്ക് കാര്യക്ഷമമായ സേവനം ലഭിക്കുകയും ചെയ്യും. ഇത്തരം വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി വരുന്ന അധിക ജോലിഭാരം ഒഴിവാക്കുന്നതിലൂടെ തൊഴിലുടമക്ക് ബിസിനസ്സ് ചെയ്യുന്നതിനുള്ള സമയത്തെ ഗണ്യമായി മെച്ചപ്പെടുത്തുവാനും സാധിക്കുന്നതാണ്.
സി.ഡി. സുനീഷ്.