കാഴ്ചയിൽ കോലനും, പോഷകത്തിൽ വമ്പനുമായ മുരിങ്ങ
- Posted on June 21, 2021
- Health
- By Deepa Shaji Pulpally
- 792 Views
മലയാളിയുടെ പ്രധാന വിഭവമാണ് മുരിങ്ങ കോൽ. സാമ്പാർ, അവിയൽ, തോരൻ എന്തിനേറെ മീൻകറി പോലും മുരിങ്ങകോൽ ചേർത്താണ് മലയാളി വീട്ടമ്മമാർ തയ്യാറാക്കുന്നത്.
മുരിങ്ങയുടെ ഇല, പൂവ്, കായ് എല്ലാം ഭക്ഷ്യയോഗ്യമാണെന്ന് മാത്രമല്ലാ ഏറെ പോഷക ഗുണങ്ങൾ അടങ്ങിയതുമാണ്. മുരിങ്ങാകോലിൽ ധാരാളം അടങ്ങിയ ജീവകം 'സി' അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചുമ, പനി, ജലദോഷം എന്നിവയെല്ലാം അകറ്റിനിർത്താനും സഹായിക്കും.
മുരിങ്ങയിലയിലും , മുരിങ്ങ പൂവിവിലും അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ തൊണ്ടയിലും ചർമത്തിലും ഉള്ള അണുബാധ തടയുന്നു. കാൽസ്യം,ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയ മുരിങ്ങ എല്ലുകളെ ശക്തിയുള്ളതാകുന്നു. അതുകൊണ്ട് തന്നെ മുരിങ്ങക്കോൽ ജൂസ് ദിവസവും കഴിക്കുന്നത് എല്ലുകളുടെ ബലം കൂട്ടും.
മുരിങ്ങയിൽ അടങ്ങിയ ബി കോംപ്ലക്സ് ജീവകങ്ങളായ നിയാക് സിൻ, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ് എന്നിവ ദഹന പ്രക്രിയക്ക് സഹായിക്കും. രക്തസമ്മർദം കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതോടൊപ്പം മുരിങ്ങയില പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, ചർമത്തിന്റെയും, മുടിയിഴയുടെ സൗന്ദര്യത്തിനും മുരിങ്ങയില ഉപയോഗം നല്ലത് ആണ്.
മുരിങ്ങക്കായക് ആന്റി അലർജിക് ഗുണങ്ങളുണ്ട്. അതിനാൽ തന്നെ ആസ്മ തടയാൻ മാത്രമല്ല ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്താനും മുരിങ്ങ കായ ഉപയോഗിക്കുന്നത് വഴി സഹായകമാകും. ഗർഭകാലത്ത് മുരിങ്ങക്കായ കഴിക്കുന്നത് പ്രസവത്തെ എളുപ്പമാക്കുകയും പ്രസവസമയത്തും, ശേഷവുമുള്ള സങ്കീർണതകളെ ലഘൂകരിക്കുന്നതിനും, പ്രസവസമയത്തുള്ള പാൽ ഉൽപാദനത്തിനും സഹായിക്കുന്നു.
ഇത്ര പ്രാധാന്യമുള്ള മുരിങ്ങയിൽ ധാരാളം കായ്കൾ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.