അതിശയിപ്പിക്കുന്ന പഴത്തോട്ടം
- Posted on June 20, 2021
- Ezhuthakam
- By Deepa Shaji Pulpally
- 734 Views
തെക്കുകിഴക്കൻ ഏഷ്യൻ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന പഴങ്ങളാണ് ലോംഗൻ, ലിച്ചി, റംബൂട്ടാൻ എന്നിവ. ഇത് മൂന്നും വിദേശത്തും ഇന്ത്യയിലും ഇന്ന് ഏറെ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്നു. അതിലേറെ തന്നെ കൃഷിയും ചെയ്തുവരുന്നു.
ബെറി എന്നും വിളിക്കപ്പെടുന്ന പഴമാണ് ലോംഗൻ. മരങ്ങളിൽ കൂട്ടംകൂട്ടമായി വളരുന്ന ഈ പഴം കടുപ്പമേറിയതും, കട്ടിയുള്ളതുമായ ഷെല്ലിന് ഉള്ളിലാണ് ഉണ്ടാവുക. പഴത്തിന്റെ ഉള്ളിലുള്ള ഇരുണ്ട വിത്തിന്റെ ചുറ്റുമുള്ള വെളുത്ത മാംസ ഭാഗമാണ് ഭക്ഷിക്കുന്നത്.
തെക്കു കിഴക്കൻ ചൈനയിലെ ഗ്വങ് ഡോഗ്, ഫുജിയൻ പ്രദേശങ്ങളിലെ ഉഷ്ണമേഖല വൃക്ഷമായ ലിച്ചി സോപ്പി ബെറി കുടുംബത്തിലെ സപിൻ ഡേ സിയിലെ, ലിച്ചി ജനുസ്സിലെ ഏക അംഗമാണ്. ചരിത്രത്തിൽ പതിനൊന്നാം നൂറ്റാണ്ടു മുതൽ തന്നെ ലിച്ചി കൃഷിയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
തെക്കുകിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിൽ കൂടുതലായി വളരുന്ന റമ്പൂട്ടാൻ സപിൻഡേസി കുടുംബത്തിലെ ഇടത്തരം ഉഷ്ണമേഖലാ വൃക്ഷമാണ്. ലോംഗൻ, ലിച്ചി,റംബുട്ടാൻ തോട്ടങ്ങളിലെ കാഴ്ചകളിലേക്ക്.