മല്ലിക സാരാഭായി സംസ്കൃത സർവ്വകലാശാല സന്ദ‍ർശിച്ചു

കാലടി: ലോക പ്രശസ്ത നർത്തകിയും പത്മഭൂഷൺ ജേത്രിയും കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല ചാൻസലറുമായ മല്ലിക സാരാഭായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സന്ദർശിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെത്തിയ മല്ലിക സാരാഭായിയെ വൈസ് ചാൻസല‍ർ പ്രൊഫ. എം.വി. നാരായണൻ സ്വീകരിച്ചു. പ്രോ-വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി സർവ്വകലാശാലയുടെ ഉപഹാരം നൽകി. കൂത്തമ്പലം, ഫൈൻ ആർട്സ് ബ്ലോക്ക് ഉൾപ്പെടെയുള്ള പഠനവിഭാഗങ്ങൾ മല്ലിക സാരാഭായ് സന്ദ‍ർശിച്ചു. രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. സുനിൽകുമാ‍ർ എന്നിവർ സന്നിഹിതരായിരുന്നു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like