മാലിന്യനിര്‍മ്മാര്‍ജ്ജന മേഖലയില്‍ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കി സഹകരണ വകുപ്പ്

  • Posted on March 16, 2023
  • News
  • By Fazna
  • 108 Views

തിരുവനന്തപുരം: സഹകരണവകുപ്പ്  മാലിന്യനിര്‍മ്മാര്‍ജ്ജന മേഖലയില്‍ നടത്തുന്ന ശുചിത്വം സഹകരണം പദ്ധതിയുടെ  ഇടപെടല്‍ കൂടുതല്‍ ശക്തമാക്കുകയാണന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തുടക്കമിട്ട യുവജന സംഘങ്ങളില്‍ ഒന്നായ ഈ നാട് യുവജന സംഘത്തിന്‍റെ നേതൃത്വത്തിലാണ് ഉറവിടമാലിന്യ സംസ്കരണ രംഗത്ത് സഹകരണ ഇടപെടീല്‍ ശക്തമാക്കുന്നത് കൂടുതല്‍ ജില്ലകളിലേക്ക് പദ്ധതി എത്തിക്കുന്നതിനും, ജനങ്ങള്‍ക്ക് സേവനം വേഗതയില്‍ ലഭ്യമാകുന്നതിനുമുള്ള നടപടികള്‍ക്ക് തുടക്കമാവുകയാണ്.  അവര്‍ തയാറാക്കിയ  ആപ്പ് മന്ത്രി പുറത്തിറക്കി. മാലിന്യസംസ്കരണമേഖലയില്‍ ഒരു സര്‍വ്വീസ് പ്രൊവൈഡര്‍ ആപ്പ് പുറത്തിറക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണ്.  മേഖലയില്‍ ഇടനാട് സഹകരണ് സംഘം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ അറിയാന്‍ സാധിക്കും. 

ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ടി ജീബിന്‍, ഇനോക്കുലം തുടങ്ങിയ സാധനങ്ങള്‍ ഈ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യുന്നതിന് സാധിക്കും. ഈ നാട്  വിതരണം ചെയ്യുന്ന ഓരോ നിന്നും ജിയോ ടാഗിംഗ് നടത്തുന്നതിന് ടി ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ഗുണഭോക്താവിന് ബിന്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ സാധിക്കും ഉറവിട മാലിന്യ ഇടപെടലുകളെക്കുറിച്ചും, മേഖലയിലെ ബിന്നിന്‍റെ ഉപയോഗത്തെക്കുറിച്ചു ഓരോരുത്തരിലേക്കും എത്തിക്കാന്‍  ആപ്ലിക്കേഷന്‍ സഹായിക്കും. 

ഗുണഭോക്താവിന് ബിന്നിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് സംശയങ്ങളും പരാതികളും ബോധിപ്പിക്കാനും ആപ്ലിക്കേഷന്‍ സഹായിക്കും. സംഘത്തിന്‍റെ പ്രതിനിധികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി റിക്കോര്‍ഡ് ചെയ്യാം. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 2021 ആഗസ്റ്റ് 8 ന് പ്രവര്‍ത്തനം ആരംഭിച്ച യുവജന സഹകരണ സംഘമാണ് ഈ നാട്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാര്‍ട്ട് അപ് ആയ ഫോബ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ജൈവമാലിന്യസംസ്കരണ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

2022-ല്‍ ശുചിത്വമിഷന്‍ അംഗീകരിച്ച സര്‍വ്വീസ് പ്രൊവൈഡറായി മാറിക്കൊണ്ട് സഹകരണ മേഖലയില്‍ നിന്നും ഈ മേഖലയിലേക്ക് കടന്നുവരുന്ന ആദ്യ യുവജനസംഘമായി ഈ നാട് യുവജനസംഘം മാറി. സഹകരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ശുചിത്വം സഹകരണം പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയായി ഈ നാട്  യുവജന സഹകരണ സംഘത്തെ നിയമിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ നഗരസഭയില്‍  രണ്ട് പ്രൊജക്ടുകളിലായി 1766 (പൊതുവിഭാഗം 1749 എണ്ണവും എസ്ടി വിഭാഗം 17 എണ്ണവും) ജിബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 74 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉറവിട മാലിന്യസംസ്കരണ നടപടികള്‍ നടത്തുവാന്‍ കരാറായി.പദ്ധതി തൃശൂര്‍ ജില്ലയിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. ഇതിനായുള്ള ആദ്യ ആലോചനായോഗം മാര്‍ച്ച് 2023 മാര്‍ച്ച് 3-ന് തൃശൂരില്‍ നടന്നു.  കൂടാതെ മലപ്പുറം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും സംഘം പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26250  ജീബിന്നിന്‍റെ യൂണിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഇ-നാടിന് ലഭിച്ചു. പ്രൊജക്ട് ഈ മാര്‍ച്ച് 20-ന് ആരംഭിക്കും .കോഴിക്കോട് കോര്‍പ്പറേഷനില്‍ ആദ്യഘട്ടത്തില്‍ 15 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. മെയ് മാസത്തോടെ പദ്ധതിയുടെ പൂര്‍ത്തീകരണം നടക്കുമ്പോള്‍ ഏകദേശം അന്‍പതോളം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്ന രീതിയിലാകും. 

ഇ-നാടിന്‍റെ  ജിബിന്നിന്‍റെ പ്രത്യേകതകള്‍: നിലവില്‍ നല്‍കപ്പെടുന്ന ഉപാധികളുടെ ഉപയോഗക്രമം അറിയാത്തതുകൊണ്ടും, ഇനോക്കുലത്തിന്‍റെ ലഭ്യതക്കുറവും, ആളുകളെ ഈ പ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നു.  ഇ-നാട് യുവജന സംഘം ഒരു മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. സംഘം വിതരണം ചെയ്യുന്നത് ജീബിന്‍ എന്ന ഉപാധിയും ജീ-കമ്മ്യൂണിറ്റി എന്ന ഇന്‍ഡസ്ട്രി മോഡല്‍ ഡിവൈസുമാണ്.  ഇന്‍ഡ്യയിലെ തന്നെ ആദ്യത്തെ മള്‍ട്ടിലെയര്‍ ഏയ്റോബിന്‍ ബിന്നാണ് ജീബിന്‍, മലിനജലശല്യമോ, ദുര്‍ഗന്ധമോ, പുഴുവിന്‍റെ ശല്യമോ ഇല്ലാതെ അടുക്കളയിലെ ജൈവമാലിന്യങ്ങളെ സംസ്കരിച്ച് ഉത്തമ ജൈവവളമാക്കി മാറ്റുന്ന ഒരു നൂതന ഉത്പന്നമാണ്.

അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാര്‍ട്ട്അപ് വാലി റ്റിബിഐയില്‍ പ്രവര്‍ത്തിക്കുന്ന ഫോബ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് വര്‍ഷങ്ങളായി നടത്തിയ  കണ്ടെത്തിയതാണ്.  ഇന്‍ഡ്യയിലെ ആദ്യ മള്‍ട്ടിലെയര്‍ എയ്റോബിക് ബിന്‍ സിസ്റ്റമാണ് ജീബിന്‍ .

പ്രവര്‍ത്തനം: മൂന്ന് ബിന്നുകള്‍ ഒന്നിനുമുകളില്‍ ഒന്നായി സ്ഥാപിച്ചിരിക്കുന്ന ഒരു യൂണിറ്റാണ് ജീബിന്‍ ഒരോ വീട്ടിലും മള്‍ട്ടിലെയര്‍ എയ്റോബിക് ബിന്നായ ജീബിന്‍ സ്ഥാപിക്കുക. ഓരോരുത്തരും അവരുടെ ജൈവമാലിന്യം കൃത്യമായി ബിന്നില്‍ നിക്ഷേപിക്കുക. 5 അംഗങ്ങളുള്ള ഒരു വീടിന് ഏകദേശം 25/30 ദിവസത്തെ ജൈവമാലിന്യം ഒരു ബിന്നില്‍ നിക്ഷേപിക്കാന്‍ സാധിക്കും. അതാതു ദിവസങ്ങളിലെ മാലിന്യം ഉണ്ടാകുമ്പോള്‍ തന്നെ ബിന്നില്‍ നിക്ഷേപിക്കുക. തുടര്‍ന്ന് വൈകുന്നേരം മാലിന്യത്തിനുമുകളില്‍ അല്പം ഇനോക്കുലം വിതറി നന്നായി ഇളക്കുക. ടി പ്രക്രിയ ബിന്‍ നിറയുന്നതുവരെ തുടരുക. ഒരു ബിന്‍ നിറഞ്ഞശേഷം അത് അടച്ച് താഴേക്ക് മാറ്റി രണ്ടാമത്തെ ബിന്നില്‍ മാലിന്യം നിക്ഷേപിക്കുക. അതും നിറഞ്ഞശേഷം മൂന്നാമത്തെ ബിന്‍ ഉപയോഗിച്ച് തുടങ്ങുക. ഈ ബിന്‍ നിറയുമ്പോഴേക്കും ആദ്യം നിറഞ്ഞ ബിന്നിലെ മാലിന്യം ഒരു ഉത്തമ ജൈവവളമായി മാറിയിട്ടുണ്ടാവും. വളത്തില്‍ ജലാംശമോ, ദുര്‍ഗന്ധമോ ഒന്നും ഉണ്ടാവുകയില്ല. അവയെ ഒരു ചാക്കിലേക്ക് മാറ്റിയശേഷം ഈ ബിന്‍ വൃത്തിയാക്കി മാലിന്യനിക്ഷേപത്തിന് വീണ്ടും ഉപയോഗിക്കാം. ഇത്തരത്തില്‍ കൃത്യമായ ഒരു സൈക്കിള്‍ പോലെ ജീബിന്‍ പ്രവര്‍ത്തിക്കും.

സര്‍വ്വീസ് സപ്പോര്‍ട്ട്: ഒരു ബിന്‍ സ്ഥാപിക്കുമ്പോള്‍ തന്നെ സൊസൈറ്റിയുടെ ടെക്നീഷ്യന്‍ അതിന്‍റെ ഉപയോഗക്രമത്തെപ്പറ്റി ഉപഭോക്താവിന് വളരെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കൂടാതെ ഇത് സംബന്ധിച്ച് ലഘുലേഖയും കൈമാറും. എന്ത് സംശയങ്ങളോ, പരാതികളോ ഉണ്ടായാല്‍ കൃത്യമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍നമ്പറും നല്‍കുന്നുണ്ട്. കൂടാതെ ഓണ്‍ലൈനായി മിക്ക ബുദ്ധിമുട്ടുകളും പരിഹരിക്കാനായി ഒരു സപ്പോര്‍ട്ട് ടീം പ്രവര്‍ത്തിക്കുന്നുമുണ്ട്. ടെലിഫോണിക് വീഡിയോ സപ്പോര്‍ട്ട് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണിവരെ സപ്പോര്‍ട്ട് നമ്പറില്‍ നിന്നും ലഭിക്കും. സഹകരണ സംഘം സെക്രട്ടറി മിനി ആന്റണി ഐ എ എസ് , രജിസ്ട്രാർ സുഭാഷ് ടി വി  ഐ എ എസ് ,ഇ- നാട് സംഘം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.


സ്വന്തം ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like