സംവിധായകൻ വേണു ഗോപൻ അന്തരിച്ചു
- Posted on June 21, 2024
- Cinemanews
- By Arpana S Prasad
- 108 Views
പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്
ചലച്ചിത്ര സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ (1986), നൊമ്പരത്തി പൂവ് (1987), ഇന്നലെ (1989), സീസണ്‍ (1989), ഞാന്‍ ഗന്ധര്‍വ്വന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ അദ്ദേഹം സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
കുസൃതി കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ പത്മരാജന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു വേണുഗോപൻ. പത്മരാജന്റെ മകൻ അനന്തപത്മനാഭൻ ഉൾപ്പെടെ സിനിമാ മേഖലയിലുള്ള നിരവധി പേർ വേണുഗോപന്‍ ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്.