കളിക്കളം തെളിഞ്ഞു : ഇന്ത്യയ്‌ക്കെതിരാളി ഓസ്‌ട്രേലിയ
- Posted on November 17, 2023
- Sports
- By Dency Dominic
- 165 Views
2003 തോൽവിക്ക് പകരം ഇന്ത്യക്ക് പകരം വീട്ടാൻ ഒരവസരം.
ഒരിക്കൽ കൂടി ഓസ്ട്രേലിയ അവരുടെ ക്രിക്കറ്റ് കരുത്ത് തെളിയിച്ചു. പ്രാഥമിക റൗണ്ടിൽ ഇന്ത്യയോട് പരാജയപ്പെട്ടത് ഒക്കെ അവർക്ക് പഴക്കഥയാണ്. ഒരു വലിയ ഫൈനലിന് നമുക്ക് കാത്തിരിക്കാം.
ദക്ഷിണാഫ്രിക്ക പതിവ് പോലെ മികച്ച് മുന്നേറി. എങ്കിലും ആ പഴയ നിർഭാഗ്യകഥ അവരെ ഇന്നും പിന്തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഒരു നല്ല ടോട്ടൽ അവർക്ക് നേടാനായില്ല. അവരുടെ മികച്ച ബാറ്റർമാർ പ്രത്യകിച്ച് ക്ലിന്റൺ ടീക്കോക്ക് ഉൾപ്പെടെ പരാജയമായിരുന്നു. ഓസ്ട്രേലിയുടെ റാവിസ് ഹെഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
2003 തോൽവിക്ക് പകരം ഇന്ത്യക്ക് പകരം വീട്ടാൻ ഒരവസരം. വരുന്ന 19 ന് ആണ് ഫൈനൽ. ടോസ് നേടിയിട്ടും ദക്ഷിണ ആഫ്രിക്കയുടെ ബാറ്റിങ് കളിയിലൂടെ തുടക്കം മുതൽ പരാജയം ആയിരുന്നു. 24 - 4 എന്ന നിലയിൽ വരെ എത്തി. ഡേവിഡ് മില്ലർ 116- പത്തിൽ 101 റൺസ് നേടി. 49.4 ഓവറിൽ 212 ദക്ഷിണ ആഫ്രിക്ക പുറത്തായി. കളിയുടെ അവസാന നിമിഷം വരെ ദക്ഷിണ ആഫ്രിക്ക പ്രതീക്ഷ നിലനിർത്തി.
അവസാനം വന്ന ഓസ്ട്രേലിയൻ ബാറ്റർമാരായ സ്റ്റീവ് സ്മിത്ത്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസും , സ്റ്റാർക്കും അവരെ വിജയ തീരത്ത് എത്തിച്ചു. ഓസ്ട്രേലിയക്ക് ഇത് ഏട്ടാമത് ഫൈനലാണ്. ഇന്ത്യ ഒരു മികച്ച കളി പുറത്തെടുത്തെടുക്കാൻ അഹമ്മദാബാദിൽ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആരാധകർ കാത്തിരിക്കുന്നു. അത് ഉണ്ടാകും എന്ന് നമുക്ക് കരുതാം.
- എസ്.വി. അയ്യപ്പദാസ്