ഉത്തരവാദിത്ത ടൂറിസം കൂടുതൽ ജനകീയമാക്കാൻ സർക്കാർ ഒരുങ്ങുന്നു

  • Posted on February 28, 2023
  • News
  • By Fazna
  • 104 Views

സാക്ഷരതാ ജനകീയാസൂത്രണം മാതൃകയിൽ ഉത്തരവാദിത്ത ടൂറിസത്തെ ശക്തിപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. ടൂറിസത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടിയില്‍ സഹായിക്കുന്ന ഘടകമാക്കി മാറ്റും. ടൂറിസം പ്രദേശത്തെ പ്രശസ്തമാക്കുന്നതും വാണിജ്യസാധ്യതയുള്ളതുമാക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും. പ്രകൃതിദത്തവും സാംസ്ക്കാരിക സമ്പന്നവും, സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ രീതിയില്‍ ടൂറിസത്തെ മാര്‍ക്കറ്റ് ചെയ്യും. അന്താരാഷ്ട്രനിലവാരമുള്ള ബിസിനസ് മാതൃകകള്‍ സ്വീകരിക്കും. ജീവനക്കാര്‍ക്കും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുമെന്ന് സാമ്പത്തിക ഉത്തരവാദിത്ത പ്രഖ്യാപനരേഖയില്‍ പറയുന്നു.

ഹരിതവാതകം പുറംതള്ളുന്നത് തടയാനായി പാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗം, മണ്ണില്‍ അലിയുന്ന വസ്തുക്കളുടെ ഉപയോഗം എന്നിവ ത്വരിതപ്പെടുത്തും. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, പാരിസ്ഥിതിക സന്തുലനം എന്നിവയ്ക്ക മുന്‍ഗണന നല്‍കും. പുനരുപയോഗത്തിനും സംസ്ക്കരണത്തിനും ഊന്നല്‍. സമഗ്ര ഡിസൈന്‍ നയം ഇക്കാര്യത്തില്‍ നടപ്പാക്കും. കഴിയുന്നത്ര പഴയ കെട്ടിടങ്ങള്‍ നവീകരിക്കാന്‍ ശ്രമിക്കണം.

പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താതെയുള്ള ടൂറിസം വികസനം നടപ്പാക്കും. സുസ്ഥിര വികസനത്തെക്കുറിച്ച് ടൂറിസം പങ്കാളികള്‍ക്കിടയില്‍ അവബോധം വളര്‍ത്തും. പ്രകൃതി സംരംക്ഷണ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. നിര്‍മ്മാണം, രൂപകല്‍പ്പന, വാസ്തുകല, മാലിന്യസംസ്ക്കരണം, ജൈവകൃഷി എന്നിവ നടപ്പാക്കാനും ഹരിത മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം തേടും. കാര്‍ബണ്‍രഹിത ടൂറിസം പ്രദേശങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പാരിസ്ഥിതിക പ്രഖ്യാപനരേഖ വിഭാവനം ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി വന്ന 90 ഓളം വിദഗ്ധര്‍ 12 സെഷനുകളിലായി നടത്തിയ ചര്‍ച്ചകള്‍ കൂടി അടിസ്ഥാനമാക്കിയാണ് ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാവിയെക്കരുതി കാലാനുസൃതമായ പരിഷ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഉത്തരവാദിത്തം ടൂറിസം വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയുമാണ് സർക്കാരിൻ്റെ ലക്ഷ്യം .



Author
Citizen Journalist

Fazna

No description...

You May Also Like