യുവജന ക്ഷേമ ബോർഡ്‌ വൈസ്‌ ചെയർമാൻ പി ബിജു അന്തരിച്ചു

യുവജന ക്ഷേമ ബോർഡ്‌ വൈസ്‌ ചെയർമാൻ  പി ബിജു(42) അന്തരിച്ചു. കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്നു ബിജു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗം വഷളായതിനെ തുടർന്ന്‌ വെൻറിലേറ്ററിൽ  ആയിരുന്നു. ഇന്ന്‌ രാവിലെ എട്ടോടെ ഹൃദയാഘാതത്തെ തുടർന്നാണ്‌ അന്ത്യം.


ഒക്‌ടോബർ 21നാണ്‌ കോവിഡ്‌ സ്‌ഥിരീകരിക്കുന്നത്‌.പത്ത്‌ ദിവസത്തിന്‌ശേഷം കോവിഡ്‌ നെഗറ്റീവ്‌ ആയെങ്കിലും മറ്റ്‌ അസുഖങ്ങൾ വർദ്ധിച്ചു. ഉയർന്ന പ്രമേഹവും രക്‌തസമ്മർദ്ദവും ഉണ്ടായിരുന്നു. വൃക്കകൾ തകറാറിലായതിനെ തുടർന്ന്‌ ഒരാഴ്‌ചയായി ഡയാലിസ്‌ ചെയ്‌തിരുന്നു.

അച്ഛൻ: പ്രഭാകരൻ, അമ്മ: ചന്ദ്രിക, ഭാര്യ: ഹർഷ, മക്കൾ, നയൻ (4), വാവക്കുട്ടൻ (1)


എസ്‌എഫ്‌ഐ മുൻ സംസ്‌ഥാന സെക്രട്ടറിയും ഡിവൈഎഫ്‌ഐ ട്രഷററുമായിരുന്നു. സിപിഐഎം തിരുവനന്തപുരം ജില്ലാ കമിറ്റി അംഗമാണ്Author
ChiefEditor

enmalayalam

No description...

You May Also Like