ആവശ്യത്തിന് ഭക്ഷണമെത്തിക്കും, വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം; ഷെഫ് പിള്ള
- Posted on July 30, 2024
- News
- By Arpana S Prasad
- 259 Views
ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണം ഒരുക്കുന്നത്. ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

വയനാട്ടിലെ ദുരന്തഭൂമിയിൽ ദുരിതം അനുഭവിക്കുന്നവർക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഭക്ഷണമൊരുക്കി പ്രമുഖ ഷെഫ് സുരേഷ് പിള്ള. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണം ഒരുക്കുന്നത്. ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ദുരന്ത സ്ഥലത്ത് ഭക്ഷണം എത്തിച്ചു നല്‍കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി ബന്ധപ്പെടേണ്ട നമ്പര്‍ : നോബി– 91 97442 46674 അനീഷ്– 91 94477 56679.
സ്വന്തം ലേഖിക