വിദ്യാധരൻ മാസ്റ്ററുടെ സംഗീതവും കവിപ്രസാദിന്റെ വരികളും ഒത്തുചേർന്ന ഒരു അയ്യപ്പഭക്തിഗാനം

സന്നിധാനത്തിലെത്തുമ്പോൾ സകലതും മറന്നു പോകുന്ന ഒരു ഭക്തന്റെ വിചാരങ്ങൾ വരികളായി മാറുന്നു. ആ വരികളിൽ സംഗീതം നിറയുമ്പോൾ അതൊരു പുതിയ ഭക്തിഗാനമായി പരിണമിക്കുന്നു! ‘ഓണമാണ്‘ എന്ന ഗാനം നിർമ്മിച്ച അതേ കൂട്ടുകെട്ടിൽ പിറന്ന ഒരു അയ്യപ്പഭക്തിഗാനം!


സംഗീതം: വിദ്യാധരൻ മാസ്റ്റർ


വരികള്‍: കവിപ്രസാദ്‌ ഗോപിനാഥ്


ആലാപനം: കെ. കെ. നിഷാദ്


മനുഷ്യമാസാഗരങ്ങൾ മലയിലേക്കെത്തുന്ന മകരസംക്രമ നാളിലൊന്നിൽ മണികണ്ഠസ്വാമിയെ തൊഴുതു മടങ്ങുമ്പോൾ മനസ്സു ഞാൻ മറന്നു വച്ചു മലയിലെന്റെ മനസ്സു ഞാൻ മറന്നു വച്ചു ശരണഘോഷങ്ങളേയുള്ളൂ - കാതിൽ ശരണഘോഷങ്ങളേയുള്ളൂ മനസ്സിപ്പോഴുമാ മലയിലിരിക്കയാൽ ഭഗവൽ‌രൂപമേയുള്ളൂ - കണ്ണിൽ ഭഗവൽ‌രൂപമേയുള്ളൂ സ്വാമിയേ അയ്യപ്പാ സ്വാമീ ശരണം അയ്യപ്പാ സ്വാമിയേ അയ്യപ്പാ ശരണം ശരണം അയ്യപ്പാ അഭിഷേകനെയ്യെടുത്തു അവിലെടുത്തു - ഞാൻ അരവണപ്പായസമെടുത്തു അവിടുത്തെ പാദത്തിൽ അർച്ചന കഴിഞ്ഞതാം അനവധി ദ്രവ്യങ്ങളെടുത്തു പടിയിറങ്ങുമ്പോളെൻ ഭക്തിമൂലം അടിയന്റെ മനം മാത്രം മറന്നൂ ഞാൻ എടുക്കുവാൻ മറന്നൂ ഞാൻ മനുഷ്യമാസാഗരങ്ങൾ മലയിലേക്കെത്തുന്ന മകരസംക്രമ നാളിലൊന്നിൽ മണികണ്ഠസ്വാമിയെ തൊഴുതു മടങ്ങുമ്പോൾ മനസ്സു ഞാൻ മറന്നു വച്ചു മലയിലെന്റെ മനസ്സു ഞാൻ മറന്നു വച്ചു സ്വാമിയേ അയ്യപ്പാ സ്വാമീ ശരണം അയ്യപ്പാ സ്വാമിയേ അയ്യപ്പാ ശരണം ശരണം അയ്യപ്പാ

Author
ChiefEditor

enmalayalam

No description...

You May Also Like