സംസ്ഥാനതല എക്സൈസ് കലാ-കായിക മേളയിൽ എറണാകുളം ചാമ്പ്യന്മാർ.

ശുചിത്വ  മാനദണ്ഡങ്ങൾ  പാലിച്ചാണ് മേള സംഘടിപ്പിച്ചത്. 

ആദ്യമായാണ് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയ്ക്ക്  ജില്ല ആതിഥേയത്വം വഹിച്ചത്. മുൻ  വർഷങ്ങളിൽ സംഘടിപ്പിച്ച എക്സൈസ് കലാ-കായിക മേളയും 14-ാം സ്ഥാനത്തായിരുന്ന ജില്ല  നാലാം സ്ഥാനം നേടിയതിൽ  സന്തോഷമുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ ഷാജി പറഞ്ഞു. 2026-ലെ കലാ-കായിക മേള കൊല്ലം ജില്ലയിൽ നടക്കും.  മത്സരയിനമായ മാർച്ച് പാസ്റ്റിൽ  ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. 

കായിക വിഭാഗത്തിൽ 303 പോയിന്റുകളുമായി എറണാകുളം ചാമ്പ്യന്മാരായി. ഫുട്ബോൾ മത്സരത്തിൽ കാസർഗോഡ് വിജയികളായപ്പോൾ മലപ്പുറം ജില്ല റണ്ണറപ്പായി. വോളി ബോൾ മത്സരത്തിൽ കണ്ണൂർ ജില്ല വിജയിച്ചപ്പോൾ ഇടുക്കി റണ്ണറപ്പായി. ക്രിക്കറ്റിൽ പാലക്കാട് ജില്ല വിയച്ചപ്പോൾ കൊല്ലം ജില്ല രണ്ടാം സ്ഥാനം നേടി. കാസർഗോഡ് ജില്ല കബഡിയിൽ ഒന്നാമതായപ്പോൾ പാലക്കാട് റണ്ണറപ്പായി.  പുരുഷന്മാരുടെ വടം വലിയിൽ എറണാകുളം ജില്ല ഒന്നാം സ്ഥാനവും വയനാട് ജില്ല റണ്ണറപ്പായി. വനിതകളുടെ വടം വലി മത്സരത്തിൽ മലപ്പുറം ജില്ല വിജയികളായപ്പോൾ എറണാകുളം ജില്ല  റണ്ണറപ്പായി.

 

50 വയസിന് മുകളിൽ പ്രായമുള്ള

പുരുഷന്മാരുടെ സീനിയർ വെറ്ററൻസ് വിഭാഗത്തിൽ വ്യക്തിഗത ഇനത്തിൽ പാലക്കാട് ജില്ലയിലെ എൽ.കൃഷ്ണമൂർത്തിയും എറണാകുളം ജില്ലയിലെ വി.സി അനീഷ്കുമാറും ചാമ്പ്യാന്മാരായി. 18- മത് എക്സൈസ് കലാ- കായിക മത്സരത്തിനിടെ മരിച്ച പാലക്കാട് എക്സൈസ് ജീവനക്കാരനായിരുന്ന ആർ.വേണു കുമാറിന്റെ സ്മരണാർത്ഥം സീനിയർ വെറ്ററൻസ് വ്യക്തിഗത ചാമ്പ്യന്മാർക്ക് ആർ.വേണുകുമാർ സ്മാരക റോളിങ് ട്രോഫി നൽകി. പുരുഷ വിഭാഗം വെറ്ററൻസ്ചാമ്പ്യനായി തൃശ്ശൂർ ജില്ലയിലെ ടി.ഫിജോയ് ജോർജും പുരുഷ വിഭാഗം ജൂനിയർ വെറ്ററൻസ്  ചാമ്പ്യനായി എറണാകുളം ജില്ലയിലെ കെ.എം കൃഷ്ണകുമാറും പുരുഷ വിഭാഗം ജനറൽ ചാമ്പ്യനായി വയനാട് ജില്ലയിലെ കെ.കെ വിഷ്ണവും പുരുഷ വിഭാഗം ജനറൽ ജൂനിയർ ചാമ്പ്യനായി കാസർഗോഡ് ജില്ലയിലെ വി. ജിതിനും ചാമ്പ്യന്മാരായി.


50 വയസിന് മുകളിൽ പ്രായമുള്ള വനിതാ സീനിയർ വെറ്ററൻസ് വിഭാഗത്തിൽ വ്യക്തിഗത ഇനത്തിൽ  വയനാട് ജില്ലയിലെ ബോബി പി. മത്തായി, കോഴിക്കോട് ജില്ലയിലെ ടി.വി ലത എന്നിവർ ചാമ്പ്യന്മാരായി. വനിതാ  വെറ്ററൻസ് വിഭാഗത്തിൽ ഇടുക്കിയിലെ എൻ.എസ് സിന്ധു, എറണാകുളം ജില്ലയിലെ വി.ബി രസീനയും ചാമ്പ്യന്മാരായി. വനിത ജൂനിയർ വെറ്ററൻസ് വിഭാഗത്തിൽ എറണാകുളം ജില്ലയിലെ എം.ആർ രാജിത, വനിത ജനറൽ വ്യക്തിഗത വിഭാഗത്തിൽ എറണാകുളം ജില്ലയിലെ കെ.എസ് ബബീന, വനിത ജനറൽ ജൂനിയർ വ്യക്തിഗത വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ എം. സോണിയ, എറണാകുളം ജില്ലയിലെ അഞ്ജു കുര്യാക്കോസ് എന്നിവരും ചാമ്പ്യന്മാരായി.

മിസ്റ്റർ എക്സൈസായി തൃശ്ശൂർ ജില്ലയിലെ എം.എസ് ശ്രീരാജ് ഒന്നാം സ്ഥാനവും കൊല്ലം ജില്ലയിലെ ആർ. നിതിൻ രാജ് രണ്ടാം സ്ഥാനവും നേടി.


കലാ വിഭാഗത്തിൽ കണ്ണൂർ ജില്ല ചാമ്പ്യന്മാരായപ്പോൾ പാലക്കാട് ജില്ല റണ്ണറപ്പ് ഉറപ്പാക്കി. മികച്ച  നടനായി പത്തനംതിട്ട ജില്ലയിലെ ആർ.എസ് ഹരിഹരൻ ഉണ്ണിയെ തിരഞ്ഞെടുത്തു.  മലപ്പുറം ജില്ലയിലെ പി.എസ് സില്ല കലാതിലകമായപ്പോൾ എറണാകുളം ജില്ലയിലെ എസ്.എ സനിൽ കുമാർ കലാപ്രതിഭയായി.



കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ  സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, ജോയിന്റ് എക്സൈസ് കമ്മീഷണർ എം. സുഗുണൻ, സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ്  ടി സജു കുമാർ,  എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. മോഹൻകുമാർ,  സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി കെ. സന്തോഷ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി  ജിജി എബ്രഹാം, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, എക്സൈസ് ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.


സീനിയർ വെറ്ററൻസിയിൽ ചാമ്പ്യനായി  ബോബി പി. മത്തായി 



 സീനിയർ വെറ്ററൻസിയിൽ ചാമ്പ്യനായി കൽപ്പറ്റ എക്സൈസ് 

ഡിവിഷൻ ഓഫീസ് സ്റ്റാഫ്‌ ബോബി പി. മത്തായി. 50 വയസിന് മുകളിൽ പ്രായമുള്ള വനിതാ സീനിയർ വെറ്ററൻസ് വിഭാഗത്തിൽ വ്യക്തിഗത ഇനത്തിലാണ് ബേബി ചാമ്പ്യയായത്. 100 മീറ്റർ, ഷോർട്ട് പുട്ട് ഇനങ്ങളിലും ബേബി ഒന്നാം സ്ഥാനം നേടി.

വിദ്യാഭ്യാസ വകുപ്പിലെ വി. ജെ ഷാജിയാണ് ഭർത്താവ്.  അബിൻ ഷാജി  മക്കൾ അബിൻ ഷാജി, ദിയ ഷാജി എന്നിവർ മക്കളാണ്.



 എല്ലാ ഇനത്തിലും ഒന്നാമനായി കെ.കെ വിഷ്ണു 


 ജനറൽ  പുരുഷ വിഭാഗത്തിൽ പങ്കെടുത്ത മുഴുവൻ ഇനത്തിലും ഒന്നാമനായാണ് സംസ്ഥാന എക്സൈസ് കായിക മത്സരത്തിൽ നിന്നും കെ. കെവിഷ്ണു മടങ്ങിയത്.  100,  200, 400, 800 മീറ്റർ വ്യക്തിഗത ഇനങ്ങളിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കൽപ്പറ്റ എക്സൈസ് സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസറാണ്. സുൽത്താൻ ബത്തേരി കോളൂർ വീട്ടിൽ കണ്ണൻ -ശീലാവതി ദമ്പതികളുടെ മകനാണ്. ഭാര്യ നിമിഷ മക്കൾ ധീരവ്,അലങ്കൃത.

Author
Citizen Journalist

Goutham prakash

No description...

You May Also Like