ടെക്സസ് പ്രളയം, മരണ സംഖ്യ കൂടി.
- Posted on July 07, 2025
- News
- By Goutham prakash
- 182 Views
*സി.ഡി. സുനീഷ്*
ടെക്സസ് പ്രളയം, മരണ സംഖ്യ 66 ആയി, 21 പേരും കുട്ടികള്‍
ടെക്സസ് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഇതില്‍ 21 കുട്ടികളും 38 പേര് പ്രായപൂര്‍ത്തിയായവരുമാണ്. സമ്മര്‍ ക്യാംപില്‍ പങ്കെടുത്ത 11 പെണ്‍കുട്ടികളെ ഇനിയും കണ്ടെത്തിയിട്ടില്ല. ഊഹിക്കാന്‍ കഴിയാത്ത ദുരന്തമാണുണ്ടായതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ദുരന്തബാധിതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ സഹായമെല്ലാം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 850 പേരെ യു.എസ് കോസ്റ്റ്ഗാര്‍ഡും ടെക്സസ് ഫസ്റ്റ് റെസ്പോണ്ടര്‍മാരും രക്ഷപ്പെടുത്തിയെന്ന് അ്ദ്ദേഹം തന്റെ ട്രൂത്തില്‍ കുറിച്ചു. അഞ്ച് കൗണ്ടികളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കെര്‍ കൗണ്ടിയില്‍ മാത്രം 43 പേര് കൊല്ലപ്പെട്ടു. കെര്‍ കൗണ്ടിയില്‍ സമ്മര്‍ ക്യാംപ് നടന്ന ക്യാംപ് മിസ്റ്റികില്‍ കുട്ടികള്‍ കിടന്ന സ്ഥലത്തിന്റെ ചിത്രമാണ് ഇതോടൊപ്പം നല്‍കിയത്. ഇവിടെ നിന്നാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്.
