മേനേ പ്യാര്‍ കിയ'യിലെ കഥാപാത്രം ആര്യന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി.,,

സി.ഡി. സുനീഷ്.


മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ ശ്രദ്ധ നേടിയ നടന്‍ ഹൃദു ഹാറൂണിന്റെ ജന്മദിനത്തില്‍ പുതിയ മലയാളം ചിത്രമായ 'മേനേ പ്യാര്‍ കിയ'യിലെ കഥാപാത്രം ആര്യന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി. പ്രണയവും,ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് 'മേനേ പ്യാര്‍ കിയാ'. സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് ഫൈസല്‍ ഫസിലുദ്ദീന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു 'മേനേ പ്യാര്‍ കിയയില്‍', ഹൃദു ഹാറൂണിനൊപ്പം പ്രീതി മുകുന്ദന്‍, അഷ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങിളിലെത്തുന്നത്. 'ആസൈ കൂടൈ' എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്സിലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്സര്‍ ദീന, ജഗദീഷ് ജനാര്‍ദ്ദനന്‍, ജീവിത റെക്സ്, ബിബിന്‍ പെരുമ്പിള്ളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Author
Citizen Journalist

Goutham prakash

No description...

You May Also Like