ഒടുവിൽ, അടിക്ക് തിരിച്ച് അടി
- Posted on November 30, 2023
- Sports
- By Dency Dominic
- 173 Views
ആദ്യ പകുതിയിൽ തന്നെ ചെന്നൈ എണ്ണം പറഞ്ഞ ഗോളുകൾ വഴങ്ങിയിട്ടും ഇവാന്റെ കുട്ടികൾ തിരിച്ചടിക്കുകയായിരുന്നു
ആദ്യ പകുതിയിലെ തെല്ല് അശ്രദ്ധക്ക് ഇവാന്റെ കുട്ടികൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു. എന്നാലൊ അടിച്ചതിന് തിരിച്ചടിച്ചു. ആരാധകർ കാത്തിരുന്ന ആ ഗോളും, ഇവാൻ ആശാൻ എന്ന കളി തന്ത്രഞ്‌ജന്റെ മികവുമാണ് 3-3 എന്ന സ്കോർ ബോർഡ് കാണിക്കുന്നത്. വളച്ച് കെട്ടില്ലാതെ പറഞ്ഞാൽ ആരാധകരുടെ പ്രിയപ്പെട്ട അഫ്രിക്കൻ താരം ഹോമി പെപ്ര ഗോൾ അടിക്കുമ്പോൾ ഒരുപാട് വലിയ ആഹ്ളാദ ആരവത്തിന് സ്റ്റേഡിയം സാക്ഷിയായി. ഒടുവിൽ തങ്ങളുടെ പ്രിയ വിദേശ താരം ഗോൾ നേടി.
വളരെ മനോഹരമായിരുന്നു ആ ഗോൾ. പ്രിയ ആരാധകർക്കും, തന്റെ കളി കുട്ടുകാർക്കും ഒപ്പം പെപ്ര തന്റെ ഗോൾ നേട്ടം ആഘോഷിച്ചു. ആദ്യ പകുതിയിൽ തന്നെ ചെന്നൈ എണ്ണം പറഞ്ഞ ഗോളുകൾ വഴങ്ങിയിട്ടും ഇവാന്റെ കുട്ടികൾ തിരിച്ചടിക്കുകയായിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി ചെറിയ ചില മാറ്റങ്ങൾ മാത്രമെ ബ്ലാസ്റ്റേഴ്സ് വരുത്തിയിരുന്നുള്ളു. പ്രതിരോധത്തിൽ പ്രീതം കോട്ടാലിനെ ആദ്യ ഇലവനിൽ ഇറക്കിയില്ല. അതിന് നൽകേണ്ടി വന്ന വില തന്നെയായിരുന്നു ആദ്യ പകുതിയിൽ ചെന്നൈ നേടിയ ഗോളുകൾ, സെറ്റായ പ്രതിരോധത്തെ പൊളിച്ചു.
എങ്കിലും പകരം പ്രബീർദാസിനെയാണ് പ്രതിരോധത്തിൽ ഉൾപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ മുൻ താരത്തിന്റെ വകയായിരുന്നു ചെന്നെയുടെ രണ്ടാമത്തെയും ഗോൾ. ആദ്യ ഗോൾ റഹീം അലിയാണ് നേടിയത്. ജോർഡാൻ മുറെയുടെ വകയായിരുന്നു രണ്ടാം ഗോൾ.
രണ്ടാം ഗോളിലേക്കുള്ള വഴിയൊ, അതും ബ്ലാസ്റ്റേഴ്സ് മുൻ താരം ആയുഷ് അധികാരിയുടെ പാസിൽ നിന്നും. ഒരു വേള പ്രീതം കോട്ടാലിനെ ടീമിൽ ഉൾപ്പെടുത്താതിന്റെ പഴി കോച്ച് ഇവാൻ കേൾക്കേണ്ടിവരുമൊ എന്നു വരെ കരുതേണ്ടിവന്നു. ആദ്യപകുതിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോമി പെപ്ര യുടെ ഗോൾ നേട്ടത്തിൽ, ക്യാപ്റ്റൻ ലൂണയുടെ ശ്രമങ്ങൾ തന്നെയാണ്. ഹോമിയുടെ ഗോൾ ആരാധകർക്ക് ആവേശമായി.
അപ്പോഴും ഒരു ഗോളിന് പിന്നിൽ ആയിരുന്ന ബ്ലാസ്റ്റേഴ്സ് ദിമിത്രിയിലൂടെ മനോഹരമായ മൂന്നാം ഗോൾ നേടി. നമ്മൾ കണ്ടിട്ടുള്ള ഒരു വിദേശ താരത്തിന്റെ പ്രകടനത്തിന്റെ എല്ലാ മികവും ദിമിത്രിയുടെ ആ ഗോളിനുണ്ടായിരുന്നു. ഇരു ടീമുകൾക്കും പെനാൽറ്റി വഴി ഗോൾ വഴങ്ങേണ്ട അവസ്ഥയും ഉണ്ടായി. ആദ്യ പകുതിയിൽ തന്നെ പിറകിൽ ആകേണ്ടി വന്നു എങ്കിലും, രണ്ടാം പകുതിയാൽ വളരെ വീറുറ്റ കളിയായിരുന്നു. ഒന്നാം പകുതിയിലെ സർവ്വ കേടും തീർത്ത കളി.
ബാലാബലം ! വാശിയേറിയ കളിയിലൂടെ 3-3 ന് സമനിലയിൽ എത്തിയെങ്കിലും അവസാന നിമിഷം കേരള ബ്ലാസ്റ്റ്റ്റഴിസിന്റെ ജപ്പാൻ താരത്തിന് ഒരു മികച്ച ഗോൾ അവസരം കിട്ടിയെങ്കിലും ഒരു ചെറിയ വിത്യാസത്തിൽ, വിജയം ബ്ലാസ്റ്റേഴ്സിൽ നിന്നും അകലുകയായിരുന്നു.
ഏതായാലും രണ്ട് ടീമുകളും കുടി 6 ഗോൾ നേടിയ മത്സരം. ജയം ഹോം ഗ്രൗഡിൽ നഷ്ടമായി. അടുത്ത മത്സരം ഗോവയിൽ ഗോവ FC യാണ് എതിരാളികൾ. 3-3 മത്സര ഫലമായിരുന്നെങ്കിലും, ആകെ കളി നോക്കുമ്പോൾ ആരാധകർ തൃപ്തരായിരുന്നു.
- എസ്.വി. അയ്യപ്പദാസ്