ജോളി ചിറയത്തിന് അന്താരാഷ്ട്ര പുരസ്ക്കാരം
- Posted on March 30, 2021
- Cinemanews
- By enmalayalam
- 820 Views
കാളിരാത്രി എന്ന സിനിമയിലെ മികച്ച അഭിനയത്തിന് മലയാളി നടി ജോളി ചിറയത്തിനെ തേടി അന്താരാഷ്ട്ര പുരസ്ക്കാരം. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വെച്ച് നടന്ന അന്താരാഷ്ട്ര സിമ്പോളിക് ആര്‍ട് ഫിലിം ഫെസ്റ്റിവലിലെ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരമാണ് നടി ജോളി ചിറയത്തിനെ തേടി എത്തിയത്
ബിശ്വാസ് ബാലന്‍ സംവിധാനം ചെയ്ത കാളിരാത്രി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ നടിയാണ് ജോളി ചിറയത്ത്, ക്രൊയേഷ്യയിലെ ഡൈവേര്‍ഷന്‍സ് ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, സ്പ്ലൈസ് ഫിലിം ഫെസ്റ്റ് ന്യൂയോര്‍ക്ക് തുടങ്ങിയ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലെ മത്സരവിഭാഗത്തിലേക്ക് കാളിരാത്രി എന്ന ചിത്രം നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാളിരാത്രിയുടെ രചനയും നിര്‍മ്മാണവും നിര്‍വഹിച്ചത് ബിശ്വാസ് ബാലന്‍ തന്നെയാണ് . പ്രശസ്ത തമിഴ് സംവിധായകന്‍ ശെല്‍വരാഘവന്റെ സഹസംവിധായകനായി ഏറെ കാലം പ്രവർത്തിച്ച ശേഷമാണ് ബിശ്വാസ് ബാലന്‍ സ്വതന്ത്ര സംവിധായകൻ ആയി മാറിയത്. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ ബിശ്വാസ് ബാലൻ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്