ഇന്ത്യയും പാക്കിസ്ഥാനും വെടി നിർത്തി വെക്കാൻ തീരുമാനിച്ചു.
- Posted on May 10, 2025
- News
- By Goutham prakash
- 70 Views

സി.ഡി. സുനിഷ്
ഇന്ത്യയും പാക്കിസ്ഥാനും വെടി നിർത്തി വെക്കാൻ
തീരുമാനിച്ചു.
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വെടിനിർത്തൽ നടപ്പാക്കിയതായി സ്ഥിരീകരിച്ചു.
പാകിസ്ഥാന്റെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ഇന്ന് ഉച്ചയ്ക്ക് 3:35 ന് ഇന്ത്യയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിനെ വിളിച്ചു. ഇന്ന് ഇന്ത്യൻ സമയം 5:00 മുതൽ കരയിലും, ആകാശത്തും, കടലിലും ഉള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഇരുപക്ഷവും നിർത്തുമെന്ന് അവർക്കിടയിൽ ധാരണയായി.
ഈ ധാരണ പ്രാബല്യത്തിൽ വരുത്താൻ ഇരുപക്ഷത്തിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മെയ് 12 ന് 12:00 ന് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ വീണ്ടും ചർച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.