ഏഷ്യൻ പാരാ ഗെയിംസ് ഷൂട്ടിങ്ങിൽ മലയാളിയ്ക്ക് സ്വർണം
- Posted on October 27, 2023
- Sports
- By Dency Dominic
- 124 Views
ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടിയ്ക്ക്, സ്വർണ്ണ തിളക്കം നിറഞ്ഞ മറുപടി നൽകിയിരിക്കുകയാണ് മലയാളി സിദ്ധാർഥ ബാബു
വീഴാതിരിക്കുന്നവരല്ല, വീണിടത്തു നിന്ന് വീണ്ടും ഉയർത്തെഴുന്നേറ്റവരാണ് യഥാർത്ഥ ഹീറോസ്. സിദ്ധാർഥ ബാബുവും ഇപ്പോഴൊരു ഹീറോയാണ്. ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടിയ്ക്ക്, സ്വർണ്ണ തിളക്കം നിറഞ്ഞ മറുപടി നൽകിയിരിക്കുകയാണ് മലയാളി സിദ്ധാർഥ ബാബു. 19-ാം വയസ്സിൽ നടന്ന ബൈക്കപകടത്തിൽ, ശരീരം അരയ്ക്കു താഴെ തളർന്ന സിദ്ധാർഥ, ഏഷ്യൻ പാരാ ഗെയിംസിൽ എത്തിച്ചേരുന്നത് വരെ നടത്തിയ അതിജീവനം, വീണുപോയവർക്കെല്ലാം ഒരു ഓർമപ്പെടുത്തലാണ്.
ഒടുവിൽ ഷൂട്ടിങ്ങിൽ സ്വർണം നേടി തന്റെ കഥ മാറ്റിയെഴുതിയിരിക്കുകയാണ് തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സിദ്ധാർഥ. മിക്സ്ഡ് 50 മീറ്റർ റൈഫിൾസ് പ്രോൺ എസ്എച്ച്–1 മത്സരത്തിലാണ് സ്വർണനേട്ടം. തുടക്കത്തിൽ, പുസ്തകങ്ങളിൽ നിന്നുമാണ് സിദ്ധാർഥ ഷൂട്ടിങ്ങിനെക്കുറിച്ച് മനസിലാക്കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദി സിദ്ധാർഥ ബാബുവിന് അഭിനന്ദനങ്ങളറിയിച്ചു.