സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
- Posted on May 13, 2025
- News
- By Goutham prakash
- 225 Views
സി.ഡി. സുനീഷ്
ഡെൽഹി:
സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
93.66 ആണ് ഇത്തവണത്തെ വിജയശതമാനം.
24.12 ലക്ഷം വിദ്യാർഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങി.
ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ, എസ്‌എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോള്‍, ഉമാംഗ് മൊബൈല്‍ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോള്‍ നമ്ബർ, ജനനത്തീയതി, സ്കൂള്‍ നമ്ബർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങള്‍ നല്‍കി ഫലം പരിശോധിക്കാം.
99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നില്‍.
ഫലം അറിയാൻ
https://www.cbse.gov.in/
https://cbseresults.nic.in/
https://results.cbse.nic.in/
