മണിച്ചിത്രത്താഴ് വീണ്ടും, വരുന്നൂ മലയാളത്തിലെ ഏറ്റവും വലിയ റീ റിലീസ്
- Posted on July 12, 2024
- Cinemanews
- By Arpana S Prasad
- 207 Views
ആഗസ്റ്റ് 17 ന് 4K ദൃശ്യമികവിലാണ് ചിത്രമെത്തുന്നത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴാണ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ആഗസ്റ്റ് 17 ന് 4K ദൃശ്യമികവിലാണ് ചിത്രമെത്തുന്നത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത്. മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റിലിസായാണ് മണിച്ചിത്രത്താഴ് എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4K അറ്റ്‌മോസിൽ റീമാസ്റ്റർ ചെയ്ത മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററിൽ എത്തുമ്പോൾ വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്.
മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 1993 ൽ ഫാസിൽ സംവിധാനം ചെയ്തത ചിത്രത്തിൽ ഇന്നസെന്റ്, തിലകൻ, കെ.പി.എ.സി ലളിത, സുധീഷ്, ഗണേഷ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്.