റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ക്ക് മറ്റൊരു ജോലി കൂടി.. Life മിഷൻ
- Posted on July 29, 2025
- News
- By Goutham prakash
- 183 Views
സി.ഡി. സുനീഷ്
1908-ലെ രജിസ്ട്രേഷൻ ആക്ടിലെ (1908-ലെ കേന്ദ്ര നിയമം XVI) സെക്ഷൻ 78-ലെ ഉപവകുപ്പ് (2) പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് വീടുകൾ നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഭൂമിയുടെ കൈമാറ്റം രജിസ്റ്റർ ചെയ്യുന്നതിന് പ്രസ്തുത നിയമപ്രകാരം നൽകേണ്ട ഫീസ്, stamp duty എന്നിവ ഒഴിവാക്കി കേരള സർക്കാർ.
23/07/2025 മുതൽ മുതൽ രണ്ട് വർഷത്തേക്ക് ആണ് stamp duty, regisrtation fee എന്നിവ സർക്കാർ ഒഴിവാക്കിയത്..
ആയതിനായി ടി വ്യക്തി ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താവാണെന്നും ഭൂമി ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ വീട് നിർമ്മാണത്തിനായി നിയുക്തമാക്കിയിട്ടുണ്ടെന്നും സ്ഥിരീകരിക്കുന്ന റവന്യൂ വകുപ്പിലെ തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ നൽകുന്ന സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ രേഖകൾക്കൊപ്പം സമർപ്പിക്കണം.
