പോഷകാഹാര സുരക്ഷയിലേക്കുള്ള വലിയ ചുവടുവെപ്പുമായി കേന്ദ്രം.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ), മറ്റ് ക്ഷേമ പദ്ധതികൾ എന്നിവയുൾപ്പെടെ ഗവൺമെന്റിന്റെ എല്ലാ പദ്ധതികൾക്കും കീഴിൽ നടക്കുന്ന സമ്പുഷ്ടീകരിച്ച അരിയുടെ സാർവത്രിക വിതരണം നിലവിലെ രൂപത്തിൽ 2024 ജൂലൈ മുതൽ 2028 ഡിസംബർ വരെ തുടരുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ), മറ്റ് ക്ഷേമ പദ്ധതികൾ എന്നിവയുൾപ്പെടെ ഗവൺമെന്റിന്റെ എല്ലാ പദ്ധതികൾക്കും കീഴിൽ നടക്കുന്ന സമ്പുഷ്ടീകരിച്ച അരിയുടെ സാർവത്രിക വിതരണം നിലവിലെ രൂപത്തിൽ 2024 ജൂലൈ മുതൽ 2028 ഡിസംബർ വരെ തുടരുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം . 

പദ്ധതി നടപ്പിലാക്കുന്നതിന് ഒരു ഏകീകൃത സ്ഥാപന സംവിധാനം പ്രദാനം ചെയ്തുകൊണ്ട്, കേന്ദ്ര ഗവൺമെന്റിന്റെ 100% ധനസഹായത്തോടെ, പി.എം.ജി.കെ.എ.വൈ (ഭക്ഷ്യ സബ്സിഡി) യുടെ ഭാഗമായി, ഒരു കേന്ദ്രമേഖലാ സംരംഭമായി അരി സമ്പുഷ്ടിപ്പെടുത്തൽ മുൻകൈ തുടരും.

വിദേശ തൊഴിലിനും ആഭ്യന്തര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഏകോപനവും ഡാറ്റ സ്വാംശീകരണവും ശക്തിപ്പെടുത്തുന്നതിന് ധാരണയായി.

രാജ്യത്തെ പോഷകാഹാര സുരക്ഷയുടെ ആവശ്യകതയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ 75-ാം സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിന് അനുസൃതമായി, രാജ്യത്തെ അനീമിയയും സൂക്ഷ്മ പോഷണകുറവും അഭിസംബോധന ചെയ്യുന്നതിനായി ''ടാർഗറ്റഡ് പൊതുവിതരണ സമ്പ്രദായം (ടി.പി.ഡി.എസ്), മറ്റ് ക്ഷേമ പദ്ധതികൾ, സംയോജിത ശിശു വികസന സേവനം (ഐ.സി.ഡി.എസ്), പ്രധാനമന്ത്രി പോഷൻ (മുമ്പ് എംഡിഎം) എന്നിവയിലൂടെ സമ്പുഷ്ടീകരിച്ച അരി വിതരണം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും" എന്ന പദ്ധതി ഏറ്റെടുക്കപ്പെട്ടിട്ടുണ്ട്. 2024 മാർച്ചോടെ രാജ്യത്തുടനീളം ഘട്ടം ഘട്ടമായി അരി സമ്പുഷ്ടീകരണം നടപ്പിലാക്കാൻ സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി (സി.സി.ഇ.എ) 2022 ഏപ്രിലിൽ തീരുമാനിച്ചിരുന്നു. പദ്ധതി‌യുടെ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുകയും ഗവൺമെന്റിന്റെ എല്ലാ പദ്ധതികളിലുമായി എല്ലായിടത്തും പോഷണപ്പെടുത്തിയ അരി വിതരണം ചെയ്യുകയെന്ന സാർവത്രിക കവറേജ് ലക്ഷ്യം 2024 മാർച്ചോടെ നേടിയെടുക്കുകയും ചെയ്തു.

2019 നും 2021 നും ഇടയിൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എഫ്.എച്ച.എസ് -5) പ്രകാരം, വിവിധ പ്രായ വിഭാഗങ്ങളിലും വരുമാന നിലകളിലുമുള്ള കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന വിളർച്ച (അനീമിയ) ഇന്ത്യയിൽ ഒരു വ്യാപകമായ പ്രശ്‌നമായി തുടരുന്നുണ്ട്. ഇരുമ്പിന്റെ അപര്യാപ്തത കൂടാതെ, വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് പോലുള്ള മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തതയും ജനസംഖ്യയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഉൽപാദനക്ഷമതയെയും ബാധിക്കുന്നു.

ജനസംഖ്യയിലെ ദുർബലരായവരിലെ വിളർച്ചയും മൈക്രോ ന്യൂട്രിയന്റ് (സൂക്ഷ്മ പോഷണം) പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ നടപടിയായി സമ്പുഷ്ടീകരിച്ച ഭക്ഷണം ആഗോളതലത്തിൽ തന്നെ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 65%വും അരി പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നതിനാൽ, ഇന്ത്യൻ പശ്ചാത്തലത്തിൽ മൈക്രോ ന്യൂട്രിയന്റുകൾ (സൂക്ഷ്മപോഷണങ്ങൾ) വിതരണം ചെയ്യുന്നതിനുള്ള അനുയോജ്യമായ ഉപാധിയാണ് അരി. എഫ്.എസ്.എസ്.എ.ഐ നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി സാധാരണ അരിയിൽ (കസ്റ്റം മിൽഡ് റൈസ്) മൈക്രോ ന്യൂട്രിയന്റുകൾ (ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12) ചേർത്ത് സമ്പുഷ്ടീകരിച്ച അരി ഫലബീജങ്ങൾ (കേർണലുകൾ -എഫ്.ആർ.കെ) കൂട്ടിച്ചേർത്താണ് അരിക്ക് പോഷക​ഗുണം വരുത്തുന്നത്.

Author
Citizen Journalist

Goutham Krishna

No description...

You May Also Like