പുരുഷ, വനിത വോളിബോള്‍ അഖിലേന്ത്യാ ടൂര്‍ണമെന്റില്‍ കെ.എസ്.ഇ.ബി.യ്ക്ക് കിരീടം.
- Posted on March 11, 2025
- Sports
- By Goutham prakash
- 658 Views
തമിഴ്നാട്ടിലെ ബര്‍ഗൂരില്‍ നടന്ന പുരുഷന്‍മാരുടേയും വനിതകളുടേയും അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇരുവിഭാഗങ്ങളിലും കെ.എസ്.ഇ.ബി. ചാമ്പ്യന്‍മാരായി.
അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ വിജയിച്ചാണ് എതിരാളികളായ ചെന്നൈ ഇന്‍കംടാക്സിനെ കെ.എസ്.ഇ.ബി. നിലംപരിശാക്കിയത്. പുരുഷ വിഭാഗത്തില്‍ കെ.എസ്.ഇ.ബി.യുടെ ഷോണ്‍ റ്റി. ജോണും വനിതാ വിഭാഗത്തില്‍ അനഘാ രാധാകൃഷ്ണനും ടൂര്‍ണമെന്റിലെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
