പ്ലാച്ചിമട രണ്ടാം ഘട്ട സമരം തിരുവനന്തപുരത്തേക്കും വ്യാപിപ്പിക്കുന്നു
തിരുവനന്തപുരം: പ്ലാച്ചിമട ജനതക്ക് അർഹമെന്ന് സർക്കാർ കണ്ടെത്തിയ 216 കോടി രൂപ കൊക്കകോള കമ്പനിയിൽ നിന്ന് നിയമനടപടികളിലൂടെ പിടിച്ചെടുത്ത് നൽകുന്നതിന് മടിക്കുന്ന സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് സെകട്ടേറിയറ്റിനു മുമ്പിൽ പ്രത്യക്ഷ സമരം നടത്തുന്നതിന് സമര _ ഐക്യദാർഢ്യ സമിതികളുടെ സംയുക്ത ഓൺലൈൻ യോഗം തീരുമാനിച്ചു.
രണ്ടാം ഘട്ട പ്രക്ഷോപം ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ 16-ാം ന് ഉദ്യോഗസ്ഥ തലയോഗത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിപ്പ് നൽകിയിരുന്നു. വിവിധ വകുപ്പുകൾ യോഗത്തിലേക്കായി കുറിപ്പുകളും നൽകി. എന്നാൽ മുന്നറിയിപ്പില്ലാതെയും തുടർ തീരുമാനമില്ലാതെയും യോഗം നീട്ടിവച്ചതായി തൊട്ട് തലേന്ന് മാത്രമാണ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത്തരം ദുരൂഹ നടപടികളിലൂടെ കോള കമ്പനിക്കനുകൂലമായ സർക്കാരിന്റെ ഉരുണ്ടു കളികൾ വെളിച്ചത്തെത്തിക്കുന്നതിനാണ് സമരം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റിന് മുമ്പിൽ മാർച്ച് 14 ന് സമരം നടക്കുക. സമരത്തിൽ ദേശീയ കർഷക സമര നേതാക്കളെ കൂടാതെ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ നേതാക്കളെയും പങ്കെടുക്കും. തിരുവനന്തപുരം , പാലക്കാട് എന്നിവിടങ്ങളിൽ ജില്ലാ ഐക്യദാർഡ്യ സമിതികൾ സംസ്ഥാന ഭാരവാഹികൾ നേരിട്ടു വിളിച്ചു ചേർക്കും . മറ്റു ജില്ലകളിൽ, ജില്ലകളിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ മുൻകൈയിലും ജില്ലാ യോഗങ്ങൾ സംഘടിപ്പിപ്പിക്കുന്നതിനും തീരുമാനിച്ചു. പ്രചരണ ചുമതല ശരത് ചേലൂർ ,സനോജ് കൊടുവായൂർ, രഞ്ജിത്ത് വിളയാേടി എന്നിവരും പ്ലാച്ചിമട ക്കാരുടെ യാത്രാ ചുമതല ചെയർമാൻ - കൺവീനർമാരുംകർഷക നേതാക്കളെ പങ്കെടുപ്പിക്കൽ - കെ.വി.ബിജു, സി.ആർ എന്നിവരും ചുമതലയെടുക്കുന്നതാണെന്നും യോഗം തീരുമാനിച്ചു.
സ്വന്തം ലേഖകൻ