ഔഷധഗുണങ്ങളേറും കുടകൻ ഇല
- Posted on September 25, 2021
- Ayurveda
- By Deepa Shaji Pulpally
- 1892 Views
ഇത്തിരിക്കുഞ്ഞൻ കുടകൻ ഇലയെ പരിചയപ്പെടാം
പാടത്തും, പറമ്പിലും വള്ളിയായി കാണുന്ന ചെറിയ ഇലകളോട് കൂടിയ ഔഷധസസ്യമാണ് കുടകൻ. മുത്തിൾ, കോടവൻ എന്നീ പേരുകളിലും അറിയപ്പെടുന്ന കുടകൻ ഇല ധാരാളം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്.
കുടകൻ ഇലയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?
മസ്തിഷ്ക സെല്ലുകൾക്ക് നവ ജീവൻ പകരുന്ന ഈ ഔഷധം ആരോഗ്യപ്രദവും, യുവത്വം നിലനിർത്തുന്നതിന് പരമ്പരാഗതമായി ആയുർവേദ വിധി പ്രകാരം ഉപയോഗിച്ചു പോരുന്നു. കുട്ടികൾക്കും, മുതിർന്നവർക്കും ഉണ്ടാകുന്ന ടോൺസിലിന് ഇതിന്റെ ഒറ്റ സംഖ്യ വരുന്ന (15, 21...... Etc....ഇലകളും,) അല്പം പച്ചമഞ്ഞളും, ഒരു കഷണം വെളുത്തുള്ളിയും ചേർത്തരച്ച് വെറും വയറ്റിൽ രാവിലെ സേവിക്കുന്നതും, കഴുത്തിൽ പുരട്ടുന്നതും വളരെ ഉത്തമമാണ്.
ഇതിന്റെ ഇല പച്ചക്ക് കഴിക്കുന്നതോ, തിളപ്പിച്ചാറി വെള്ളം കുടിക്കുന്നതോ വഴി തലയിലെ കോശങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നു. കുട്ടികൾക്ക് ഓർമ്മ ശക്തിയും, ബുദ്ധിയും വർധിപ്പിക്കുന്നതിന് ഇത് കഴിക്കുന്നത് നല്ലതാണ്. കൂടാതെ മൂത്ര സംബന്ധമായ യൂറിനറി ഇൻഫെക്ഷൻ, മൂത്രത്തിൽ കല്ല്, മൂത്രം ചൂടിൽ എന്നീ രോഗങ്ങൾക്ക് ഇത് വളരെ ഫലപ്രദമാണ്.
ലിവറിലെ ടോക്സിനുകൾ നീക്കുന്നതിനും, കരൾ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് സമൂലം കഷായം വെച്ച് ഉപയോഗിക്കുന്നത് നല്ലതാണ് . ആയുർവേദ വിധിപ്രകാരം ആമവാതത്തിനും,സന്ധികളിലെ നീ രുകൾ കുറയ്ക്കുന്നതിനും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിന്റെ ഔഷധഗുണങ്ങൾ തിരിച്ചറിഞ്ഞ നിരവധി ആളുകൾ ഇന്ന് ഇതിന്റെ ഇല കറിയായും, തിളപ്പിച്ച് വെള്ളം കുടിക്കാനും ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ "ബ്രെയിൻ ഫുഡ് "എന്ന് അറിയപ്പെടുന്നു.