ഡിജിറ്റൽ അറസ്റ്റ് മാഫിയക്കാരിൽ രണ്ടാൾ അറസ്റ്റിൽ.
- Posted on December 02, 2024
- News
- By Goutham prakash
- 288 Views
കോഴിക്കോട്.
ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത
കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് കൊച്ചി
സൈബര്‍ പൊലീസ്. മലപ്പുറം, കോഴിക്കോട്
സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്.
മലപ്പുറം അരീക്കോട് മുഹമ്മദ് മുഹ്സിൽ,
കോഴിക്കോട് മാവൂര്‍സ്വദേശി കെപി മിസ്ഹാബ്
എന്നിവരാണ് പിടിയിലായത്. ഡിജിറ്റല്‍ അറസ്റ്റ്
തട്ടിപ്പിലൂടെ നാലു കോടി രൂപയാണ്
ഇവര്‍കാക്കനാട് സ്വദേശിയിൽ നിന്ന്
തട്ടിയെടുത്തത്. സംഭവത്തിൽ കാക്കനാട്
സ്വദേശിയുടെ പരാതിയിൽ സൈബര്‍
പൊലീസ്അന്വേഷണം
നടത്തിവരുകയായിരുന്നു.
