തമിഴ്നാട്ടിലെ തെർമൽ പ്ലാന്‍റ് തകർന്ന് വീണു; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം
- Posted on October 01, 2025
- News
- By Goutham prakash
- 44 Views

*സ്വന്തം ലേഖിക*
*ചെന്നൈ:* തമിഴ്നാട്ടിലെ എന്നൂരിൽ നിർമാണത്തിലിരിക്കുന്ന തെർമൽ പ്ലാന്‍റ് തകർന്ന് വീണു ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പത്തോളം പേർക്ക് അപകടത്തിൽ പരുക്കേറ്റും. ഒരാളുടെ പരുക്ക് ഗുരുതരമാണ്. നിർമാണ പ്രവർത്തനത്തിനിടെ പവർ യൂണിറ്റിന്‍റെ മുൻഭാഗം തകർന്നു വീഴുകയായിരുന്നു.
ഏകദേശം 30 അടി ഉയരത്തിലുളള പ്ലാന്‍റാണ് വീണത്. നിലവിൽ പ്ലാന്‍റിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തൊഴിലാളികൾ പ്ലാന്‍റിനുളളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.