തണലായി - ഇരട്ട വൈദിക സഹോദരങ്ങൾ

ചെറുപ്പം മുതൽ പാട്ടുകാരനും  പ്രാസംഗികനും ആയ ഇവർ സന്യസ്ത ജീവിതത്തിലും ആ പാത പിന്തുടർന്ന് മുന്നേറുന്നു .

മനോവൈകല്യം അനുഭവിക്കുന്നവർക്കും,എയ്ഡ്സ് രോഗികളായ കുഞ്ഞുങ്ങൾക്കും തണലായി  - ഇരട്ട വൈദിക സഹോദരങ്ങളായ  ഫാദർ. റോയി കണ്ണൻചിറയും ഫാദർ. റോബി കണ്ണൻചിറയും. ഇടുക്കി കിളിയാർ കണ്ടം പ്രകാശ് ഗ്രാമത്തിൽ ഈപ്പച്ചൻ - അന്നമ്മ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമൻ മാരായ ഈ വൈദീകർ തങ്ങളുടെ സന്യസ്ത ജീവിതാന്തസ്സ് മാനസിക വെല്ലുവിളി നേരിടുന്നവർക്കും,  എയ്ഡ്സ് ബാധിതരായ കുഞ്ഞുങ്ങൾക്കും വേണ്ടി മാറ്റിവെച്ചിരിക്കയാണ്.  കത്തോലിക്കാ പുരോഹിതരായി വിശ്വാസ വഴിത്താരയിൽ ഒന്നിച്ച് മുന്നേറുന്ന ഈ സഹോദരങ്ങൾ സി .എം .ഐ കോൺഗ്രിഗേഷൻ സഭാംഗങ്ങൾ ആണ്. ചെറുപ്പം മുതൽ പാട്ടുകാരനും  പ്രാസംഗികനും ആയ ഇവർ സന്യസ്ത ജീവിതത്തിലും ആ പാത പിന്തുടർന്ന് മുന്നേറുന്നു .

മാധ്യമ പ്രവർത്തകനയാ ഫാദർ.റോയ് മാനസിക വെല്ലുവിളി നേരിടുന്ന വരെയാണ് ശുശ്രൂഷിച്ചു പോരുന്നത്. ദീപിക പത്രത്തിൽ  "കൊച്ചേട്ടൻ" എന്ന തൂലികാനാമത്തിൽ കുട്ടികൾക്ക് വേണ്ടി പ്രത്യേക ഒരു പംക്തിയും അദ്ദേഹം എഴുതുന്നുണ്ട് . 2012  - മുതൽ ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളുടെ സ്പെഷ്യൽ ഒളിംപിക്സ് സംസ്ഥാന ഡയറക്ടറായ ഫാദർ. റോയ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ഏകോപിപ്പിക്കുന്ന സംഘടനയുടെ തലവൻ കൂടിയാണ്. ഫാദർ. റോബി ജന്മനാ എച്ച്.ഐ.വി ബാധിതരായ കുഞ്ഞുങ്ങളുടെ സംഘടനയുടെ പ്രവർത്തനങ്ങളാണ് നോക്കി വരുന്നത്. എച്ച്.ഐ.വി ബാധിതരായ കുഞ്ഞുങ്ങളെ സംര ക്ഷിക്കുന്നതിനും, ശുശ്രൂഷിക്കുന്നതിനും  അദ്ദേഹം തന്റെ സമയവും, ജീവിതം മാറ്റിവെച്ചിരിക്കുന്നു.  ഈ സഹോദരങ്ങൾ 22  - വർഷമായി പൗരോഹിത്യ ജീവിതം ആരംഭിച്ചിട്ട് .


സിസ്റ്റർ. ജോസിയ- ഫീസില്ല വക്കീൽ.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like