നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ; നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി
- Posted on October 31, 2025
- News
- By Goutham prakash
- 40 Views
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻ്റെ അനുമതി ലഭിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിച്ചത്.
വിമാനത്താവള യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് റെയിൽവേ സ്റ്റേഷൻ നിർമാണം നടത്തുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുക. റെയിൽവേ ബോർഡ് അനുമതി ലഭിച്ചതോടെ റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിച്ചേക്കും.
