തീവ്ര വോട്ട് പരിഷ്ക്കരണം നടപടികളിൽ നല്ല സഹകരണം. തിരഞ്ഞെടുപ്പ് കമ്മീഷൻ.
- Posted on November 09, 2025
- News
- By Goutham prakash
- 26 Views
എസ്.ഐ.ആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമെറേഷൻ ഫോം വിതരണത്തിൻ്റെ അഞ്ചാം ദിവസമായ ശനിയാഴ്ചയും വോട്ടർമാരുൾപ്പെടെ എല്ലാ മേഖലകളിൽ നിന്നുമുള്ള മികച്ച സഹകരണം തുടരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ.
സംസ്ഥാനത്തുടനീളം ഇന്ന് വൈകിട്ട് 6 മണി വരെ ഏകദേശം 4696493 പേർക്ക് (16.86%)എന്യൂമെറേഷൻ ഫോം വിതരണം ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും അപ് ലോഡ്ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
എന്യൂമറേഷൻ ഫോം വിതരണം പൂർത്തീകരിച്ച 13 ബി എൽ ഒ മാരുമായി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തി അവരെ അനുമോദിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇന്ന് നടന്ന രാഷ്ട്രീയ പാർട്ടികളുമായുള്ള യോഗത്തിൽ എസ്. ഐ. ആറിൻ്റെ പുരോഗതി അറിയിച്ചതായും തുടർപ്രവർത്തനങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ സഹകരണം അഭ്യർത്ഥിച്ചതായും അദ്ദേഹം കൂട്ടി ചേർത്തു.
ഓൺലൈനായി എന്യൂമെറേഷൻ ഫോം സമർപ്പിക്കാനുള്ള സംവിധാനവും ഇന്ന് പ്രവർത്തനസജ്ജമായിട്ടുണ്ട് . പരിശോധനക്കും ഫോം പൂരിപ്പിച്ചു നോക്കുന്ന നിനുമായി ഐ ടി നോഡൽ ഓഫീസർമാർക്ക് ഇവ കൈമാറിയിട്ടുണ്ട്.
ഇതിനായി താഴെ പറയുന്നവ പ്രത്യേകം ശ്രദ്ധിക്കുക.
1. ഇ-സൈൻഡ് ഫോമുകൾ ഒരു വോട്ടറിനു തനിക്ക് വേണ്ടി മാത്രം പൂരിപ്പിക്കാൻ പാകത്തിന് രൂപപ്പെടുത്തിയതാണ്.
2. എപിക് ( 2025 ) ലെ പേരും ആധാർ ഉപയോഗിച്ച് ഇ സൈൻ ചെയ്യുന്ന ടൂളിലെ പേരും ഒന്നുതന്നെയായിരിക്കണം.
3. തുടർപ്രവർത്തനങ്ങൾക്കായി സമ്മതിദായകന്റെ മൊബൈൽ നമ്പർ എപിക്കുമായി (EPlC) ബന്ധപ്പെടുത്തിയിരിക്കണം, ഇല്ലെങ്കിൽ ഫോം 8 വഴി വോട്ടർ ഇതിനുള്ള അപേക്ഷ സമർപ്പിക്കണം .
ഫോം 8 ഇ സൈൻ വഴി മാത്രമേ സമർപ്പിക്കാനാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
4. മേല്പ്പറഞ്ഞ രീതിയിൽ ബന്ധിപ്പിക്കാത്തവർ ബി എൽ ഓ വഴി തന്നെ ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്. 100% ഡിജിറ്റൽ സാക്ഷരത നേടിയ നമ്മുടെ സംസ്ഥാനത്ത്
മേൽ സംവിധാനം വോട്ടർമാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.
