സ്വര്‍ണ നാണയം ഇനി ധൈര്യമായി പണയം വയ്ക്കാം

 സി.ഡി. സുനീഷ്. 




ആഭരണത്തിന് പകരമായി സ്വര്‍ണനാണയം കൈവശമുണ്ടായിരുന്നവര്‍ക്ക് അത് പണയം വയ്ക്കുന്നതിലുളള അനിശ്ചിതത്വമാണ് മാറിയത്



കഴിഞ്ഞ ദിവസം ആര്‍ബിഐ പുറത്തിറക്കിയ അന്തിമ വിജ്ഞാപനം അനുസരിച്ച് ബാങ്കുകളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണനാണയം മാത്രമല്ല ജൂവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണനാണയവും ഇനി പണയം വയ്ക്കാം. പരമാവധി 50 ഗ്രാം മാത്രമേ സ്വര്‍ണനാണയം പണയം വയ്ക്കാവൂ എന്ന വ്യവസ്ഥ തുടരും.


സ്വര്‍ണ പണയ വായ്പയുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഇറക്കിയിരുന്ന കരട് വിജ്ഞാപനത്തിലെ പ്രധാന ആശങ്കകളാണ് ഇതോടെ മാറിക്കിട്ടിയത്. ധനകാര്യ സ്ഥാപനങ്ങളും ബാങ്ക് ഇടപാടുകാരും പൊതുജനങ്ങളും ഉയര്‍ത്തിക്കാണിച്ച ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ ഇടപാടുകാര്‍ക്കും സ്വര്‍ണ പണയ വായ്പ നല്‍കുന്ന ബാങ്കുകള്‍ അടക്കമുളള സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ആശ്വാസകരമാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like