വിശ്വനാഥൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: ജോലിക്കും സാമ്പത്തിക സഹായത്തിനും ശുപാർശ ചെയ്യുമെന്നും എസ്.സി. എസ്. ടി. കമ്മീഷൻ
കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് കൽപ്പറ്റ സ്വദേശി വിശ്വനാഥൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന പട്ടികജാതി- പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ ബി.എസ്.മാവോജി. വിശ്വനാഥൻ്റെ വീട് സന്ദർശിച്ച് മൊഴി എടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കമ്മീഷനംഗം അഡ്വ.സൗമ്യ സോമനും ചെയർമാനോടൊപ്പം വീട് സന്ദർശിച്ചു. അർഹമായ ആനുകൂല്യങ്ങൾക്ക് സർക്കാരി'ലേക്ക് ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കമ്മീഷൻ വിശ്വനാഥൻ്റെ വീട്ടിലെത്തിയത്.. ബന്ധുക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ കമ്മീഷൻ മൊഴിയായി രേഖപ്പെടുത്തി. പട്ടികജാതി - പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമം പ്രകാരം ഇരയാകുന്ന ആളുടെ കുടുംബത്തിന് പ്രതിമാസം 5000 രൂപ സ്റ്റൈപ്പൻഡ് ,ആശ്രിതർക്ക് ജോലി ഉൾപ്പടെ അർഹമായ എല്ലാ ആനുകൂല്യങ്ങളും നൽകാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യുമെന്ന് കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി പറഞ്ഞു..അന്വേഷണം നടത്തേണ്ടത് പോലീസാണ്.അന്വേഷണ പുരോഗതി കമ്മീഷൻ വിലയിരുത്തും. കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ വിശ്വനാഥൻ്റെ ഭാര്യ ബിന്ദുവിനെയും കുട്ടിയെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ കമ്മീഷൻ നിർദ്ദേശിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.