അന്റാർട്ടിക്കയിലേക്കുള്ള ഇന്ത്യൻ ശാസ്ത്ര പര്യവേഷണത്തിന്റെ ഭാഗമാകാൻ കൊച്ചി Icar-Cift-ൽ നിന്നുള്ള ശാസ്ത്രജ്ഞനെ തിരഞ്ഞെടുത്തു.
- Posted on October 10, 2025
- News
- By Goutham prakash
- 30 Views

അന്റാർട്ടിക്കയിലേക്കുള്ള 45-ാമത് ഇന്ത്യൻ ശാസ്ത്ര പര്യവേക്ഷണത്തിൻ്റെ ഭാഗമാകാൻ കൊച്ചി ICAR-CIFT-ൽ നിന്നുള്ള ശാസ്ത്രജ്ഞനെ തിരഞ്ഞെടുത്തു.
കൊച്ചിയിലെ ICAR-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ (ICAR-CIFT) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടോംസ് സി. ജോസഫ്, ഇന്ത്യയുടെ അന്റാർട്ടിക്കയിലേക്കുള്ള 45-ാമത് ശാസ്ത്ര പര്യവേക്ഷണത്തിൻ്റെ ഭാഗമാകാൻ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യാ ഗവൺമെന്റിൻ്റെ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (NCPOR) ആണ് 45-ാമത് ശാസ്ത്ര പര്യവേക്ഷണം സംഘടിപ്പിക്കുന്നത്.
ഏറ്റവും ദുർബലമായ അന്റാർട്ടിക് ആവാസവ്യവസ്ഥയിൽ മൈക്രോപ്ലാസ്റ്റിക്കുകൾ എങ്ങനെ രോഗകാരികളുടെയും ആന്റിമൈക്രോബിയൽ പ്രതിരോധ ജീനുകളുടെയും വാഹകരാകും എന്നതിനെക്കുറിച്ചാണ് ഡോ. ടോംസ് സി. ജോസഫ്, തന്റെ പര്യവേഷണ വേളയിൽ ഗവേഷണം നടത്തുന്നത്.
മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന്റെ ആഗോള പ്രത്യാഘാതങ്ങളെക്കുറിച്ചും പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഇതുമൂലമുണ്ടാകുന്ന ഭീഷണിയെക്കുറിച്ചും മനസ്സിലാക്കാൻ ഈ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ വിലപ്പെട്ട സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ടോംസ് സി. ജോസഫ് പറഞ്ഞു.