ഇതിഹാസമാകാൻ 'കാന്താര' വീണ്ടും ഫസ്റ്റ് ലുക്ക് ടീസർ റിലീസായി
- Posted on November 27, 2023
- Cinemanews
- By Dency Dominic
- 917 Views
മികച്ച പ്രേക്ഷക നിരൂപണം നേടിയ 'കാന്താര'ക്ക് ശേഷം, 'കാന്താര: എ ലെജൻഡ് ചാപ്റ്റർ ഒന്നു'മായി റിഷഭ് ഷെട്ടി വീണ്ടും. സിനിമയുടെ ഫസ്റ്റ് ലുക്ക് ടീസർ റിലീസായി. റിഷഭ് ഷെട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. റിഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും ചെയ്യുന്ന സിനിമയിൽ അനിരുദ്ധ് മഹേഷും, ഷനിൽ ഗുരുവും സഹ എഴുത്തുകാരായി എത്തുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ, വിജയ് കിരകണ്ടുറാണ് സിനിമ നിർമ്മിക്കുന്നത്. ബി അജനീഷ് ലോക് നാഥ് സിനിമയ്ക്കായി സംഗീതസംവിധാനം നിർവഹിക്കും. കന്നഡ, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിൽ സിനിമ റിലീസിനെത്തും.
