I. P. L - ക്യാപ്റ്റൻ ആകുന്ന ആദ്യ മലയാളി താരം - സഞ്ജു സാംസൺ.
- Posted on January 21, 2021
- Sports
- By Deepa Shaji Pulpally
- 610 Views
14- മത്സരങ്ങളിൽ 375 റൺസെടുത്ത സഞ്ജു ആയിരുന്നു രാജസ്ഥാന്റെ ടോപ് സ്കോറർ !!!
I. P. L - ക്രിക്കറ്റ് രാജസ്ഥാൻ റോയൽസ് ടീമിനെ ഇനി ക്യാപ്റ്റനായി സഞ്ജു സാംസൺ നയിക്കും.
കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്ന് പകരമാണ് സഞ്ജു സാംസൺ ക്യാപ്റ്റൻ ആയത്.ടീം ഡയറക്ടറായി ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരെയും രാജസ്ഥാൻ റോയൽസ് നിയമിച്ചു.
രാജസ്ഥാൻ റോയൽസിൽ ഏറ്റവും പരിചയസമ്പത്തുള്ള താരമാണ് സഞ്ജു സാംസൺ.കഴിഞ്ഞ I. P. L - ൽ മത്സരത്തിൽ രാജസ്ഥാൻ റോയൽ അവസാനം ആയിരുന്നുവെങ്കിലും,സഞ്ജുവിനെ മത്സരം അത്യുഗ്രമായിരുന്നു.
ചെന്നൈക്ക് എതിരെയും പഞ്ചാബിനെതിരെയും വെടിക്കെട്ട് അർദ്ധ സെഞ്ച്വറികൾ നേടി ആ മത്സരത്തിൽ സഞ്ജു സാംസൺ "മാൻ ഓഫ് ദി മാച്ച് "ആവുകയായിരുന്നു.
14- മത്സരങ്ങളിൽ 375 റൺസെടുത്ത സഞ്ജു ആയിരുന്നു രാജസ്ഥാന്റെ ടോപ് സ്കോറർ !!!സഞ്ജു ക്യാപ്റ്റൻ ആയതോടെ മലയാളി താരങ്ങൾക്ക് ടീമിൽ കൂടുതൽ ഇടം ലഭിക്കും എന്ന ശുഭപ്രതീക്ഷ ആണ് മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ഉള്ളത്.