കായികമേളയ്ക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകാൻ വാടക ബസ് വേണം
- Posted on October 18, 2024
- News
- By Goutham prakash
- 332 Views
തിരുവനന്തപുരം കാര്യവട്ടത്തെ എല്‍എന്‍സിപിഇ ക്യാമ്പസില്‍ ഒക്‌ടോബര്‍ 28 മുതല്‍ 30 വരെ നടത്തുന്ന 'കളിക്കളം' കായികമേളയില്‍ വിദ്യാർത്ഥികളെ കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും വാടകയ്ക്ക് ബസ് ആവശ്യമുണ്ട്.
തിരുവനന്തപുരം കാര്യവട്ടത്തെ എല്‍എന്‍സിപിഇ ക്യാമ്പസില്‍ ഒക്‌ടോബര്‍ 28 മുതല്‍ 30 വരെ നടത്തുന്ന 'കളിക്കളം' കായികമേളയില്‍ വിദ്യാർത്ഥികളെ കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും വാടകയ്ക്ക് ബസ് ആവശ്യമുണ്ട്.
പ്രീമെട്രിക് ഹോസ്റ്റലുകളിലെ 41 അന്തേവാസികളെയും 5 ജീവനക്കാരെയും 27 ന് രാവിലെ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നിന്നും കയറ്റി തിരുവനന്തപുരത്ത് എത്തിക്കുകയും, തുടര്‍ന്ന് പരിപാടികള്‍ പൂര്‍ത്തിയായശേഷം 30 ന് തിരുവനന്തപുരത്തു നിന്നും കുട്ടികളെയും ജീവനക്കാരെയും തിരികെ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ എത്തിക്കുകയുമാണ് വേണ്ടത്. ഇതിന് സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള ബസ്സ് (46 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളത്) വാടകക്ക് ലഭ്യമാക്കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മത്സര സ്വഭാവമുള്ളതും മുദ്രവച്ചതുമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ വാഹന ഉടമ ഓഫീസില്‍ നിന്നു ലഭിക്കുന്ന നിര്‍ദ്ദേശം അനുസരിച്ചു കോഴിക്കോടു നിന്നും തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്നു തിരിച്ചും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കണം. ആവശ്യമെങ്കില്‍ കുട്ടികളെയും ജീവനക്കാരെയും എല്‍എന്‍സിപിഇ സ്റ്റേഡിയത്തില്‍ നിന്നും വൈകീട്ട് താമസ സ്ഥലത്തേക്കും രാവിലെ തിരികെ സ്റ്റേഡിയത്തിലേക്കും എത്തിക്കണം. ക്വട്ടേഷനില്‍ വാഹനത്തിന്റെ മിനിമം നിരക്കും കിലോമീറ്ററും പിന്നീടുള്ള ഓരോ കിലോമീറ്ററിനു ഈടാക്കുന്ന നിരക്കും കാണിക്കണം. വാഹനം നല്ല കണ്ടീഷന്‍ ഉള്ളതും ആര്‍ടിഒ നിഷ്‌കര്‍ഷിക്കുന്ന വിധം നിയമാനുസൃതമുള്ള എല്ലാ രേഖകളും ഉള്ളതുമായിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബര്‍ 23 ഉച്ച 2.30. അന്ന് വൈകീട്ട് 3.30 ന് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷന്‍ ലഭിക്കേണ്ട വിലാസം: ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസ്,
സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്.
